# ‘വിജയ് ചിത്രവുമായി സഹകരിക്കുന്നില്ല’..! വെളിപ്പെടുത്തി നടി ഖുശ്ബു!

- Link: https://ml.b4blaze.com/film-news/khushbu-is-not-acting-in-varisu-movie
- Published: 2022-10-05T10:32:25+05:30
- Author: Sreekumar

ആരാധകര്‍ വളരെ ആവേശത്തോടുകൂടി കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വരിശ്. പ്രഖ്യാപനം മുതല്‍
ശ്രദ്ധ നേടിയ സിനിമയെ കുറിച്ചുള്ള ഓരോ വിവരങ്ങളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്.
ഇപ്പോഴിതാ സിനിമയില്‍ നടി ഖുശ്ബുവും ഭാഗമാകുന്നുണ്ടോ എന്ന ചര്‍ച്ചകളാണ് നടക്കുന്നത്.
എന്നാല്‍ താന്‍ സിനിമയുടെ ഭാഗമാകുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ സംഭവത്തിലെ 
സത്യാവസ്ഥ വെളിപ്പെടുത്തി ഖുശ്ബു തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. താന്‍ വരിശ് സിനിമയുടെ
ഭാഗമാകുന്നില്ല എന്നാണ് നടി അറിയിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ്
താരം മറുപടി നല്‍കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/khushboo.jpg?resize
=1280%2C720&ssl=1)

അടുത്തിടെ ‘വരിശി’ലെ അഭിനേതാക്കള്‍ക്കൊപ്പമുള്ള ഖുശ്ബുവിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍
ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ താന്‍ സെറ്റ് സന്ദര്‍ശിക്കാനായി മാത്രം പോയതാണെന്നാണ്
ഇപ്പോള്‍ നടി അറിയിക്കുന്നത്. ഒരു തെലുങ്ക് ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് സമീപത്തെ ‘വരിശി’ന്റെ സെറ്റിലും പോയത്.. വരിശ് എന്ന സിനിമയുമായി സഹകരിക്കുന്നില്ല..
അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് അധികം സംസാരിക്കുന്നില്ല എന്നും നടി പറഞ്ഞു. വംശി
പൈഡിപ്പള്ളിയാണ് വിജയ് നായകനായി എത്തുന്ന വരിശ് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. രശ്മിക
മന്ദാനയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/varisu-1.jpg?resize
=1280%2C720&ssl=1)

ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം, ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ
ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ശരത് കുമാര്‍, പ്രകാശ്
രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, സംഗീത കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ്
കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. വാര്‍ത്തകളില്‍ എന്നും ഇടംപിടിയ്ക്കുന്ന സിനിമാ
പേരില്‍ ഒന്നാണ് വരിശ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/varisu-2.jpg?resize
=1280%2C720&ssl=1)

പുതിയ വിജയ് ചിത്രത്തിന് വേണ്ടി ആരാധകര്‍ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. വരിശിന്
ശേഷം ഹിറ്റ് മേക്കര്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആയിരിക്കും വിജയ്
അഭിനയിക്കുക. ‘ദളപതി 67’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ആക്ഷന് പ്രാധാന്യമുള്ളതായിരിക്കും.
