# ഒറ്റയടിക്ക് സെക്സ് ടോയ് വിൽപ്പന കുതിച്ചുയര്‍ന്നു; കാരണം തരംഗമായ ആ ചിത്രം, വെളിപ്പെടുത്തൽ

- Link: https://ml.b4blaze.com/film-news/kiara-advanis-climax-scene-in-lust-stories-increased-sex-toys-sales
- Published: 2024-04-08T23:07:01+05:30
- Author: Ajay

ലൈംഗികതയുമായി ബന്ധപ്പെട്ട വിവിധ കഥകള്‍ പറഞ്ഞ ആന്തോളജി സിനിമയായിരുന്നു ലസ്റ്റ് സ്റ്റോറി.
2018ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ഇതില്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഭാഗത്ത് കിയാര
അദ്വാനിയും വിക്കി കൗശലുമാണ് അഭിനയിച്ചത്. ഇപ്പോള്‍ ആ ചിത്രത്തെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണ്
ചര്‍ച്ചയാകുന്നത്. ലസ്റ്റ് സ്റ്റോറിയിലെ ഈ ഭാഗം നിര്‍മ്മിച്ച കരണ്‍ ജോഹറിന്‍റെ പ്രൊഡക്ഷന്‍
കമ്പനി ധര്‍മ്മ പ്രൊഡക്ഷന്‍റെ ഡെവലപ്മെന്‍റ് മേധാവി സോമെന്‍ മിശ്രയാണ് ഈ വെളിപ്പെടുത്തലിന്
പിന്നില്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/MV5BZGExYWE3NmYtMWM0OC00MjU3LTg1ZTgtY2Y0NmJiZWM3YzA3XkEyXkFqcGdeQXVyODQwMDcwNDY%
40._V1_.jpg?resize=980%2C1200&ssl=1)

“ആ ഹ്രസ്വചിത്രം അതിവേഗം വൈറലായി മാറി. പക്ഷേ സംഭവിച്ചതിൽ ഏറ്റവും രസകരമായ കാര്യം, 
തുടര്‍ന്ന് ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്‍‍ക്കുന്ന സൈറ്റിന്‍റെ വാർഷിക സർവേയിൽ അവരുടെ
വിൽപ്പന വർധിച്ചു എന്നുള്ളതാണ്.
 ആദ്യം കൊവിഡ് സമയത്താണ് വില്‍പ്പന വര്‍ധിച്ചത്. രണ്ടാമത്തേത്
ലസ്റ്റ് സ്റ്റോറീസ് ഇറങ്ങിയ സമയത്തും. ആളുകൾ ‘കിയാര അദ്വാനി വൈബ്രേറ്റർ’, ‘കിയാര അദ്വാനി
സെക്‌സ് ടോയ്‌സ്’ എന്നിങ്ങനെ ഗൂഗിള്‍ സെര്‍ച്ച് പോലും നടത്തി. സെക്സ് ടോയ്സ് വിൽപ്പന
50-55 ശതമാനം വർധിച്ചു” -സോമെന്‍ മിശ്ര പറഞ്ഞു.

ലൈംഗിക സുഖം തേടുന്ന പുതുതായി വിവാഹം കഴിച്ച ടീച്ചറുടെ വേഷത്തിലാണ് കിയാര എത്തിയത്.
കുടുംബാംഗങ്ങൾക്ക് മുന്നിൽ സെക്സ് ടോയിയുമായി കഥാപാത്രം കുടുങ്ങി പോകുന്നതാണ് ചര്‍ച്ചയാണ്
രംഗം. ഈ ചിത്രത്തിന്‍റെ ക്ലൈമാക്സിലാണ് ഈ രംഗം ഉള്ളത്.
