# പ്രേക്ഷക നിരാശ സംഭവിച്ച ‘കിംഗ് ഓഫ് കൊത്ത’ ഇനിയും ഓ ടി ടി യിൽ 

- Link: https://ml.b4blaze.com/film-news/king-of-kotha-movie-in-o-t-t-release
- Published: 2023-09-20T13:00:45+05:30
- Author: B4blaze News Desk

പ്രേക്ഷകർ ഒരുപാടു പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘കിംഗ് ഓഫ് കൊത്ത’, എന്നാൽ
ചിത്രം റിലീസ് ചെയ്യ്തതോടെ പ്രേക്ഷകർക്ക് നിരാശ മാത്രമായിരുന്നു ലഭിച്ചത്, ഓണം റിലീസ്
ആയാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. എന്നാൽ ചിത്രം 40 കോടിയോളം നേടി സമ്മിശ്ര പ്രതികരണവുമായാണ്
മുന്നേറിയത്, എന്നാൽ ഇപ്പോൾ ചിത്രം ഓ ടി യിൽ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/king2.jpg?resize
=600%2C400&ssl=1)

ചിത്രം സെപ്റ്റംബർ 22 നെ ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിൽ എത്തുന്നു എന്നാണ് റിപോർട്ടുകൾ
പറയുന്നത്, ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസത്തിൽ ഉണ്ടാകും. ചിത്രത്തെ കുറിച്ച്
ഒരുപാടു ഡീഗ്രേഡിംഗ് വന്നിരുന്നതുകൊണ്ടു അതിൽ  പ്രതിഷേധിച്ച അണിയറ പ്രവർത്തകർ രംഗത്തു
എത്തിയിരുന്നു, ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം സംവിധാനം ചെയ്യ്തത് അഭിലാഷ് ജോഷി 
ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/king4.jpg?resize
=1205%2C496&ssl=1)

ദുൽഖറിന്റെ തികച്ചും ഒരു വെത്യസ്ത കഥാപാത്രമായിരുന്നു കിംഗ് ഓഫ് കൊത്തയിൽ, ചിത്രത്തിൽ
ദുൽഖറിനൊപ്പം, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി, ചെമ്പൻ വിനോദ്, പ്രസന്ന, അനിഖ സുരേന്ദ്രൻ,
നൈല ഉഷ, ശാന്തികൃഷ്ണ തുടങ്ങിയ വൻ താര നിര തന്നെ ഉണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/king5.jpg?resize
=1069%2C585&ssl=1)
