# കൊത്തയിലെ രാജാവ് റോക്കി ഭായിയെ മലർത്തിയടിച്ചു! പ്രീ ബുക്കിങ്ങിൽ കേരളത്തിൽ നിന്നുമാത്രം മൂന്ന് കോടി 

- Link: https://ml.b4blaze.com/film-news/king-of-kotha-pre-booking-colection-three-core
- Published: 2023-08-23T16:30:35+05:30
- Author: Suji

ഇപ്പോൾ മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി പ്രീ ബുക്കിങ്ങിൽ മൂന്നു കോടി നേടിയിരിക്കുകയാണ്
ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്ത. റിലീസിനെ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആണ്
കേരളത്തിൽ നിന്നും മാത്രം ചിത്രം ഈ മൂന്നു കോടി നേടിയിരിക്കുന്നത്, ശരിക്കും കൊത്തയിലെ
രാജാവ് റോക്കി ഭായിയെ മലർത്തിയടിച്ചു എന്ന് തന്നെ പറയാം എന്നാണ് ഈ ഒരു കണക്കനുസരിച്ചു
ആരാധകർ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/king-of-kotha3.jpg?
resize=1248%2C650&ssl=1)

കണക്കനുസരിച്ചു കൊത്ത ഇപ്പോൾ മൊത്തം ആറ് കോടിയാണ് നേടിയിരിക്കുന്നത്. മുൻപ് കെ ജി എഫ്
കേരളത്തിൽ നിന്നും 2 . 93 ആയിരുന്നു നേടിയത്. അന്ന് കേരളത്തിലെ പ്രീ ബുക്കിങ് റിലീസിൽ
വമ്പൻ നേട്ടം ആയിരുന്നു കെ ജി എഫ് നേടിയത്, എന്നാൽ റിലീസിനെ ഒരു ദിവസം ബാക്കി നിൽക്കേ
ആണ് കൊത്ത ഇപ്പോൾ കേരളത്തിൽ നിന്നും മാത്രം മൂന്നു കോടി നേടിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/kgf1.jpg?resize=
818%2C597&ssl=1)

നാളെ ആണ് കിംഗ് ഓഫ് കൊത്തയുടെ  റിലീസ്, നാളെ കേരളത്തിൽ മാത്രം ചിത്രം 500 പരം സ്‌ക്രീനിൽ
ആണെത്തുന്നത്, അൻപതിലേറെ രാജ്യങ്ങളിൽ 2500  സ്‌ക്രീനുകളിൽ ആകും റിലീസ് ആകുന്നത്. ദുൽഖറിന്റെ
കരിയർ പോയിന്റ് ആയ ഈ ചിത്രം മാസ്സും,കെട്ടുറപ്പോടു കൂടിയുള്ള കഥയും, ഒപ്പം സംഗീതാന്മകമായ
പാട്ടും ആണ് ചിത്രത്തിന്റെ ഹൈലറ്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dulkhar1.jpg?resize
=900%2C472&ssl=1)

 
