# ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത; രാജാവിന്റെ വരവിന് വര്‍ണാഭമായ തുടക്കം

- Link: https://ml.b4blaze.com/film-news/king-of-kotha-promotion-works-started
- Published: 2023-08-14T19:37:15+05:30
- Author: Gargi

ഇന്റെര്‍റ്റൈന്‍മെന്റിന്റെ എല്ലാ ചേരുവകളും ഒരു കുടക്കീഴിലാക്കി കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്കെത്താന്‍
ഇനി പത്തു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഗംഭീര പ്രൊമോഷന്‍ പരിപാടികള്‍ക്ക് തുടക്കമിട്ട്
കിംഗ് ഓഫ് കൊത്ത ടീം. ഇന്നലെ ഹൈദരാബാദ് ജെ ആര്‍ സി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 
പ്രി റിലീസ് ഇവെന്റില്‍ റാണാ ദഗുപതി, നാനി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ദുല്‍ഖര്‍
സല്‍മാന്‍, ഷബീര്‍ കല്ലറക്കല്‍ ,ഐശ്വര്യാ ലക്ഷ്മി, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങിലെത്തിയ ആരാധകരോട് മലയാളത്തില്‍ തന്നെ ദുല്‍ഖര്‍ പറഞ്ഞത് ‘എല്ലാ നാട്ടുകാര്‍ക്കും
ഒരുപാട് സ്‌നേഹം,ഇഷ്ടം. ഇരുപത്തി നാലാം തീയതി കറങ്ങി നടക്കാതെ തിയേറ്ററില്‍ പോയി സിനിമ
കാണണം പ്ലീസ്’ ഇപ്രകാരമാണ്. ഹര്‍ഷാരവത്തോടെയാണ് ദുല്‍ഖറിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dec07eaf-cf22-4a53-
90d5-d18e57f82473.jpeg?resize=1280%2C1600&ssl=1)

തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്തയെന്നും ഈ ചിത്രത്തില്‍ ഞാന്‍
ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുവെന്നും അതിന്റെ വിജയം ഉണ്ടാകുമെന്നു കരുതുന്നുവെന്നും
ദുല്‍ഖര്‍ പറഞ്ഞു. അഭിലാഷ് ജോഷിയുടെയും ജേക്‌സ് ബിജോയുടെയും പ്രവര്‍ത്തനങ്ങളില്‍ താന്‍
ആവേശഭരിതനാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ മുഖ്യാതിഥി ആയെത്തിയ നാനി പറഞ്ഞത്‘
പാന്‍ ഇന്ത്യന്‍ ആക്ടര്‍ എന്നതിന്റെ യഥാര്‍ത്ഥ നിര്‍വചനം ദുല്‍ഖര്‍ എന്നാണ്’. വൈഡ് 
റിലീസായി ഇറങ്ങുന്ന ചിത്രം ഓഗസ്റ്റ് 24ന് തിയേറ്ററുകളിലേക്കെത്തും.നെറ്റ്ഫ്‌ലിക്‌സില്‍
പോലീസ് ഇന്‍സ്‌പെക്ടര്‍ ആയി ദുല്‍ഖര്‍ അഭിനയിക്കുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ആഗസ്റ്റ്
18 ന് പ്രേക്ഷകരിലേക്കെത്തും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/727e5d82-ed61-4ab2-
985b-bfcf5dad3825.jpeg?resize=1024%2C768&ssl=1)

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന
കിംഗ് ഓഫ് കൊത്തയില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍,
ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍
തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ്
രവിയാണ്. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dcf675f6-56af-433e-
b372-b69e35ca84c2.jpeg?resize=1600%2C900&ssl=1)

സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍:
നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് :
എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍:
ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി 
മ്യൂസിക്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.
