# ത്രെഡ്‌സില്‍ കിംഗ് ഓഫ് കൊത്ത ടീസര്‍ മ്യൂസിക് ചെന്നൈ സൂപ്പര്‍ കിങ്‌സിലും തരംഗമാവുന്നു

- Link: https://ml.b4blaze.com/film-news/king-of-kotha-viral-in-threads
- Published: 2023-07-07T19:18:27+05:30
- Author: Gargi

പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് ത്രെഡിന്റെ ഉദയവും ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍
ധോണിയുടെ പിറന്നാളും ഒരേ ദിനം. ഈ രണ്ടു തിളക്കത്തിലും തിളങ്ങിയ താരമായിരുന്നു നമ്മുടെ
പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖറും അദ്ദേഹത്തിന്റെ റിലീസിനൊരുങ്ങുന്ന പാന്‍
ഇന്ത്യന്‍ ചിത്രം കിംഗ് ഓഫ് കൊത്തയും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/WhatsApp-Image-2023-
07-07-at-6.44.49-PM.jpeg?resize=1280%2C494&ssl=1)

ഏറെ ഹിറ്റായി നിന്ന മറ്റൊരു സോഷ്യല്‍ മീഡിയാ ആപ്പിന് ബദലായി മെറ്റ അവതരിപ്പിച്ച ത്രെഡില്‍
ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ 261 K ഫോള്ളോവെഴ്സുമായി മലയാളിയുടെ അഭിമാനം ദുല്‍ഖര്‍
സല്‍മാനാണ് മുന്‍പന്തിയില്‍. ഒപ്പം മറ്റൊരു വിശേഷം ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയിലെ
രാജാവിന് നല്‍കിയ ജേക്‌സ് ബിജോയ് നല്‍കിയ ബാക്ക്ഗ്രൗണ്ട് സ്‌കോറാണ് ചെന്നൈ സൂപ്പര്‍
കിങ്സ് തങ്ങളുടെ ഒഫീഷ്യല്‍ പേജുകളില്‍ ധോണിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ഉപയോഗിച്ച
വിഡിയോയിലും.

>  
> View this post on Instagram
>  
> [A post shared by Chennai Super Kings (@chennaiipl)](https://www.instagram.com/reel/CuYyNh2MiSp/?utm_source=ig_embed&utm_campaign=loading)

പതിനൊന്നു മില്യണ്‍ കാഴ്ചക്കാരുമായി കിംഗ് ഓഫ് കൊത്ത ടീസര്‍ മെഗാ ഹിറ്റായതിനു പിന്നാലെ
പാന്‍ ഇന്ത്യന്‍ ലെവലില്‍ ചിത്രത്തിനും നായകന്‍ ദുല്‍ഖര്‍ സല്‍മാനും അഭിനന്ദന പ്രവാഹമാണ്.
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് നിമീഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്കെത്തും.
സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
