# ‘ക്ലൈമാക്‌സ് കഴിഞ്ഞിട്ടും ഇനി എന്തൊക്കെയോ ഉണ്ടെന്ന് നമ്മള് വിചാരിച്ചിരിക്കുമ്പോ എന്‍ഡ് കാര്‍ഡ്’

- Link: https://ml.b4blaze.com/film-news/kiran-raj-fb-post-about-thankam
- Published: 2023-02-21T19:08:29+05:30
- Author: Gargi

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘തങ്കം’ തിയേറ്ററുകളില്‍ 
മികച്ച വിജയമാണ് നേടിയത്. നിരവധഇ പേരാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വ്യത്യസ്തന്‍ 
ആവാനായിട്ട് വ്യത്യസ്തന്‍ ആവുന്നപോലെ ട്വിസ്റ്റ് കൊണ്ടോരോനായിട്ട് ക്ലൈമാക്‌സ് ട്വിസ്റ്റ്
കൊണ്ട് വന്നപോലായി’ എന്നാണ് കിരണ്‍ രാജ് ശേഖരന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/thankam-3.jpg?resize
=1280%2C720&ssl=1)

ഇതിപ്പോ എന്താ പറയാ..

നമ്മളിപ്പോ പൊട്ടിക്കാന്‍ ആയിട്ട് ഒരു പടക്കം വാങ്ങിച്ചൂന്ന് വെക്കുക…

അത് വീട്ടില് കൊണ്ടൊന്നു പൊട്ടിക്കാന്‍ ആയിട്ട് തിരികൊടുക്കുമ്പോ ആ തിരി കത്തി കേറുന്നേ
കണ്ടപ്പോ പടക്കം ഹെവി സൗണ്ടില്‍ പൊട്ടുമെന്ന് തോന്നീന്നു സങ്കല്‍പ്പിക്കുക.. തിരി കത്തി
കത്തി പൊട്ടറാവുന്നെന്നു തൊട്ടുമുന്നേ ശൂ ആയി പോയി എന്നും സങ്കല്‍പ്പിക്കുക..അത്രേ 
ഉള്ള്

നല്ലതായി തുടങ്ങി അത്യാവശ്യം മോശമില്ലാണ്ട് എന്‍ഗേജ് ചെയ്യിച്ചു മുന്നോട്ടു പോയി (ലോജിക്
മാറ്റി വെച്ച്)..

ക്ലൈമാക്‌സ് കഴിഞ്ഞിട്ടും ഇനി എന്തൊക്കെയോ ഉണ്ടെന്ന്‌നമ്മള് വിചാരിച്ചിരിക്കുമ്പോ എന്‍ഡ്
കാര്‍ഡ് കാണിക്കുന്നു…

വ്യത്യസ്തന്‍ ആവാനായിട്ട് വ്യത്യസ്തന്‍ ആവുന്നപോലെ ട്വിസ്റ്റ് കൊണ്ടോരോനായിട്ട് ക്ലൈമാക്‌സ്
ട്വിസ്റ്റ് കൊണ്ട് വന്നപോലായി..

പേര്‍സണല്‍ ഒപ്പീനിയന്‍ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/thankam.jpg?resize
=715%2C782&ssl=1)

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രം മൂന്ന് സംസ്ഥാനങ്ങളിലായി
നടക്കുന്ന കഥയാണ്. മുത്ത്, കണ്ണന്‍ എന്നിവരുടെ ജീവിതത്തിലൂടെ മുന്നേറുന്ന സിനിമ ഒരു
സമയത്തു പോലും ഇതൊരു സിനിമ ആണ് എന്ന് ഓര്‍മ്മിപ്പിക്കാത്ത വിധത്തില്‍ പ്രേക്ഷകരെ സിനിമയോടൊപ്പം
കൊണ്ടുപോകുന്നുണ്ട്.

ചിത്രത്തില്‍ കണ്ണനായി വരുന്ന വിനീത് ശ്രീനിവാസന്‍, മുത്തായി വരുന്ന ബിജു മേനോന്‍, 
ജയന്ത് സഖല്‍ക്കറായെത്തുന്ന ഗിരീഷ് കുല്‍ക്കര്‍ണി, ബിജോയ് ആയെത്തുന്ന വിനീത് തട്ടില്‍
തുടങ്ങി ഓരോ അഭിനേതാക്കളും പെര്‍ഫെക്റ്റ് കാസ്റ്റിംഗ് ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/thankam-thumb.jpg?
resize=1280%2C720&ssl=1)

ചിത്രം നിര്‍മ്മിക്കുന്നത് ഭാവന സ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍,
ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ
മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി
ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
