# മകൾക്ക് കൊറോണ ? മറുപടി നൽകി കാജോളും ഭർത്താവും

- Link: https://ml.b4blaze.com/film-news/kjol-and-her-husbnd-says-about-the-fake-news-of-corona
- Published: 2020-03-31T14:46:48+05:30
- Author: Rahul

ലോകം കൊറോണ ഭീതിയിലാണ്. ലോക്ക് ഡൌണിലാണ് രാജ്യം. ബോളിവുഡ് സിനിമയുടെ സ്വന്തം താരദമ്ബതികളായ
അജയ് ദേവ്ഗണും കജോളും ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. കജോളിന്റേയും അജയ് ദേവ്ഗണിന്റേയും
മകളായ നൈസയ്ക്ക് കൊറോണ ടെസ്റ്റ് നടത്തിയെന്നും റിസല്‍ട്ട് പോസിറ്റീവാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍
പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ സംഭവം പ്രചരിച്ചത്.
എന്നാല്‍ ഇതിനു മറുപടി നല്‍കുകയാണ് അജയ് ദേവ്ഗണ്‍.

![kajol](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/kajol.jpeg?
resize=812%2C464&ssl=1)

കജോളിനും നൈസയ്ക്കും കൊറോണയില്ല. അവര്‍ ആരോഗ്യവതികളായി ഇരിക്കുന്നു. അവരെക്കുറിച്ച്‌
പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നുമായിരുന്നു അജയുടെ ട്വീറ്റ്. അവരെക്കുറിച്ചുള്ള
അന്വേഷണങ്ങള്‍ക്ക് നന്ദിയെന്നും അദ്ദേഹം കുറിക്കുന്നു.

![kajl family](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/kajl-
family.jpg?resize=1280%2C720&ssl=1)

സിംഗപ്പൂരിലെ ഇന്‍ര്‍നാഷണല്‍ സ്‌കൂളിലാണ് നൈസ പഠിക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍
നൈസയുടെ സ്‌കൂളും അടച്ചിരുന്നു. മകളെ വിളിക്കാനായി കജോള്‍ സിംഗപ്പൂരിലേക്ക് പോയതിന്റെ
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
