# എന്റെയും വാവക്കുട്ടിയുടെയും വിവാഹവാര്‍ഷികമാണ്!! ആരാധകരോടൊപ്പം ലൈവായി കേക്ക് മുറിച്ച് സുധിയും രേണുവും!! കണ്ണീരായി വീഡിയോ

- Link: https://ml.b4blaze.com/film-news/kollam-sudhi-renu-wedding-anniversary-viral
- Published: 2023-06-05T18:44:37+05:30
- Author: Anu

കരിയറില്‍ ഉയര്‍ച്ചയിലേക്ക് പോകുന്നതിനിടെയാണ് നടന്‍ കൊല്ലം സുധി അകാലത്തില്‍ വിട പറഞ്ഞിരിക്കുന്നത്.
ജനപ്രിയ കലാകാരനായി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കെയാണ് സുധിയുടെ വിയോഗം.
കുടുംബത്തിന് തീരാവേദനയായിരിക്കുകാണ് സുധിയുടെ വിയോഗം. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും
ഭാര്യയെയും തനിച്ചാക്കിയാണ് സുധി യാത്രയായത്. സ്വന്തം വീട് എന്ന് സ്വപ്‌നം യാഥാര്‍ഥ്യമാകും
മുമ്പാണ് സുധിയെ വിധി തട്ടിയെടുത്തത്.

ഇപ്പോഴിതാ സുധിയും ഭാര്യ രേണുവും വിവാഹവാര്‍ഷികം ആഘോഷിക്കുന്ന വിഡിയോയാണ് ആരാധകരെ കണ്ണീരണിയിക്കുകയാണ്.
ലൈവ് വീഡിയോയിലൂടെയാണ് സുധി വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ചത്. മൂത്തമകന്‍
രാഹുലാണ് അന്ന് ലൈവ് വീഡിയോ ഷൂട്ട് ചെയ്തത്. സുധിയും ഭാര്യ രേണുവും ഇളയ മകന്‍ ഋതുലും
കുടുംബവുമെല്ലാം വീഡിയോയിലുണ്ടായിരുന്നു.
  ഇന്ന് എന്റെയും ഭാര്യയുടെയും വിവാഹ വാര്‍ഷികമാണ്.
എല്ലാവരുടെയും ആത്മാര്‍ഥമായ അനുഗ്രഹവും സ്‌നേഹവും ഞങ്ങളോടൊപ്പം ഉണ്ടാകണം. ഈ സന്തോഷ 
നിമിഷത്തില്‍ ഞങ്ങള്‍ ഒരു കേക്ക് മുറിക്കുകയാണ്. ആരെയും പ്രത്യേകിച്ച് അറിയിച്ചിട്ടൊന്നും
ഇല്ല. എന്റെ രണ്ടു മക്കളും എന്നോടൊപ്പമുണ്ട്. വിഡിയോ കാണുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും
സുധി വീഡിയോയില്‍ പറയുന്നുണ്ട്.

പ്രതിസന്ധികള്‍ ഏറെ അതിജീവിച്ചാണ് സുധി ശ്രദ്ധേയനായ താരമായി മാറിയത്.
 സുധിയുടെ ആദ്യ
വിവാഹം പ്രണയ വിവാഹമായിരുന്നു. ഒന്നര വയസ്സുള്ള കുഞ്ഞിനെ സുധിയോടൊപ്പം ഉപേക്ഷിച്ച് 
ആദ്യ ഭാര്യ ഉപേക്ഷിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെയും കൊണ്ടായിരുന്നു സുധി
പ്രോഗ്രാമുകളിലെക്ക് എത്തിയിരുന്നത്. കുഞ്ഞിനെ സ്‌റ്റേജിന് പിന്നില്‍ ഉറക്കി കിടത്തിയായിരുന്നു
പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്.  രാഹുലിന് 11 വയസ്സായപ്പോഴാണ് രേണു സുധിയുടെ ജീവിതത്തിലേക്ക്
എത്തുന്നത്. ആദ്യ വിവാഹത്തിലെ മകനായ രാഹുലിനെയും രേണു സ്വന്തം മകനെപ്പോലെയാണ് നോക്കുന്നതെന്നും
സുധി പറഞ്ഞിരുന്നു.
