# ഭാര്യയ്ക്ക് ദോഷം വരാത്ത രീതിയില്‍ കാമുകിയെ കൊണ്ടുപോകണം, ബുദ്ധിമാന്മാര്‍ അങ്ങനെയാണ്…: ദിലീപിന് നന്ദി പറഞ്ഞ് കൊല്ലം തുളസി

- Link: https://ml.b4blaze.com/film-news/kollam-thulasi-about-dileep
- Published: 2022-04-29T21:03:26+05:30
- Author: Rahul

ഒരു മടിയും കൂടാതെ തന്റെ ജീവിത കഥകള്‍ വെട്ടിത്തുറന്ന് പറയുന്നതില്‍ കൊല്ലം തുളസി എന്നും
മുന്നില്‍ തന്നെയാണ്. കടുംബത്തിലെ ദുഖ സത്യങ്ങള്‍ പോലും വെട്ടിത്തുറന്ന് പറയാനും അദ്ദേഹത്തിന്
മടിയില്ല.

അടുത്ത കുറച്ച് ദിവസങ്ങളായി കൊല്ലം തുളസിയുടെ കുടുംബ കാര്യങ്ങാണ് സോഷ്യല്‍ മീഡിയയിലൂടെ
ഓടി നടക്കുന്നത്. സംശയ രോഗിയായ ഭാര്യ അദ്ദേഹത്തിന് കാന്‍സര്‍ വന്നതോടെ ഉപേക്ഷിച്ചു 
പോകുകയും മകളുണ്ടെന്നല്ലാതെ കാണാന്‍ പോലുമില്ലെന്നും ഉള്‍പ്പെടെയുള്ള ദുഖ സത്യങ്ങളാണ്
അദ്ദേഹം മടിയില്ലാതെ വിവരിച്ചിരിക്കുന്നത്.

അസുഖമാണെന്നറിഞ്ഞ സമയത്തായിരുന്നു ഭാര്യ ഇറങ്ങിപ്പോയത്. രോഗബാധിതനായി കിടന്നപ്പോള്‍
തനിക്ക് ആരും ഉണ്ടായിരുന്നില്ല, 6 മാസം കൊണ്ട് ഞാന്‍ തീര്‍ന്നുകിട്ടുമെന്ന് കരുതിയവരുമുണ്ടായിരുന്നു.
എന്റെ കൈയ്യില്‍ നിന്ന് പൈസ മേടിച്ചവരൊക്കെ ഇപ്പോഴും അങ്ങനെയാണ് കരുതുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/kollam-thulasi98-
300x169.jpg?resize=639%2C360&ssl=1)

കുറച്ച് കഴിഞ്ഞ് കൊടുത്താല്‍ മതി, അയാള്‍ തട്ടിപ്പോവുമെടോ എന്ന് ചിലരൊക്കെ പറയുന്നത്
ഞാന്‍ കേട്ടിരുന്നു. ആപത്ത് ഘട്ടത്തില്‍ ആരും എന്നെ അന്വേഷിച്ചിരുന്നില്ല, എന്റെ സഹോദരങ്ങള്‍
പോലും വന്നിട്ടില്ല. അവര്‍ രക്ഷപ്പെട്ടതൊക്കെ ഞാന്‍ കാരണമാണ്, എന്റെ സമ്പത്തൊക്കെ അവരുടെ
കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. എന്നിട്ട് പോലും അവരാരും തിരിഞ്ഞു നോക്കിയില്ല.

അപ്രതീക്ഷിതമെന്ന് പറയട്ടെ, എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് ഒരാള്‍ എന്നെ സഹായിച്ചു,
അത് മറ്റാരുമല്ല, ദിലീപ്..

എന്റെ അവസ്ഥ കേട്ടറിഞ്ഞ് സൗണ്ട് തോമ എന്ന ചിത്രത്തില്‍ എനിക്ക് ഒരു വേഷം തരികയും പ്രതിഫലമായി
കുറച്ച് കൂടുതല്‍ പണം എനിക്ക് തരികയും ചെയ്തിരുന്നു. അന്നാദ്യമായിട്ടാണ് എനിക്ക് 2 
ദിവസത്തേക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത്. കുറേ സിനിമകളിലേക്ക് ദിലീപ് എന്നെ റെക്കമന്റ്
ചെയ്തിരുന്നു. ആ ഒരു സ്നേഹം കാണിക്കാന്‍ വേണ്ടി ദിലീപിന് ഇഷ്യൂ വന്ന സമയത്ത് ഞാന്‍ 
ജയിലിലൊന്ന് പോയി കണ്ടു, അത് വലിയൊരു അപരാധമായി മാറിയെന്നും തുളസി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/kollam-thulasi-98-
203x300.jpg?resize=650%2C961&ssl=1)

ജീവിതത്തില്‍ മുന്നോട്ടു പോകണമെങ്കില്‍ നമ്മുക്ക് ഇഷ്ടപ്പെട്ട മേഖല മാത്രം പോരാ… അതായത്,
അഭിനയ മേഖലയിലേക്ക് കടക്കുമ്പോള്‍ നമുക്ക് സ്വന്തമായി മറ്റൊരു ജോലിയും കൂടി ഉണ്ടാകണം.
ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ട് പോവുന്നത് എങ്ങനെയാണെന്നും നടന്‍ വെളിപ്പെടുത്തി.

ജോലിയെ ഞാനെന്റെ ഭാര്യയായും അഭിനയത്തെ കാമുകിയായുമാണ് കാണുന്നത്. ഭാര്യയ്ക്ക് ദോഷം 
വരാത്ത രീതിയില്‍ കാമുകിയെ കൊണ്ടു പോവണം. ബുദ്ധിമാന്‍മാര്‍ അങ്ങനെയാണ് ചെയ്യുന്നത്.
രണ്ടും ക്ലാഷ് ചെയ്യാതെ കൊണ്ടുപോവും എന്നും അദ്ദേഹം പറയുന്നു.
