# ‘രാവിലെയും ഉച്ചയ്ക്കും മൂത്രം കുടിക്കും, കണ്ണില്‍ എഴുതും ഗാര്‍ഗിള്‍ ചെയ്യും’!!! ഇതാണ് സൗന്ദര്യത്തിന്റെ രഹസ്യം-കൊല്ലം തുളസി

- Link: https://ml.b4blaze.com/film-news/kollam-thulasi-about-urine-theraphy
- Published: 2022-11-09T15:32:44+05:30
- Author: Anu

യൂറിന്‍ തെറാപ്പി ആണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് മുന്‍പ് കൊല്ലം തുളസി വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. താന്‍ മാത്രമല്ല, പല പ്രമുഖരും യൂറിന്‍
തെറാപ്പി ചെയ്യുന്നുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു. അതെല്ലാം വിമര്‍ശനങ്ങള്‍ക്ക്
ഇടയാക്കിയിരുന്നു.

മാസ്റ്റര്‍ ബിന്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൊല്ലം തുളസിയുടെ ഞെട്ടിക്കുന്ന
വെളിപ്പെടുത്തല്‍. ‘താന്‍ ഒരുപാട് രോഗങ്ങള്‍ ഉള്ള ഒരാളാണ്. എനിക്ക് ക്യാന്‍സര്‍ വന്നിട്ടുണ്ട്,
ന്യുറോപതി ഉണ്ട്, എന്റെ വലതു കണ്ണിന് കാഴ്ചയില്ല, ചെറിയ വിറയലുണ്ട്, കൈ കാലുകള്‍ക്ക്
ശേഷി കുറവുണ്ട്. അങ്ങനെ ഒരുപാട് അസുഖങ്ങള്‍ ഉണ്ട്. പക്ഷെ അതിനെയെല്ലാം താന്‍ ഇപ്പോള്‍
യൂറിന്‍ തെറാപ്പി ഉപയോഗിച്ച് അതിജീവിച്ചു കൊണ്ടിരിക്കുകയാണെന്ന് താരം പറയുന്നു.
  താന്‍
ശരീരത്തില്‍ ചൊറിച്ചില്‍ ഉള്ള സ്ഥലത്ത് മൂത്രം പുരട്ടി മസാജ് ചെയ്യും. തലയില്‍ എണ്ണയ്ക്കു
പകരം മൂത്രം പുരട്ടി മസാജ് ചെയ്യും. മറ്റുള്ളവര്‍ക്ക് ഇതുപോലൊക്കെ ആകുമോ എന്നറിയില്ല.
പക്ഷേ എനിക്ക് ഇങ്ങനെയുള്ള ഗുണങ്ങള്‍ ഉണ്ടായി. ഞാന്‍ ആറ് മാസമായിട്ട് തെറാപ്പി ചെയ്യുന്നുണ്ട്.
അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിയും അവജ്ഞയും പുച്ഛവുമൊക്കെ തോന്നാമെന്നും കൊല്ലം
തുളസി പറയുന്നു.

മൂത്രം ശുദ്ധമായ ജലമാണ്. ഇത് കുടിച്ചാല്‍ പ്രതിരോധ ശേഷി ലഭിക്കും. രോഗനിവാരണത്തിനും
നല്ലതാണ്. തനിക്ക് ആറു മാസം കൊണ്ട് നല്ല മാറ്റമുണ്ടായിട്ടുണ്ട്. സ്വന്തം മൂത്രം തന്നെയാണ്
കുടിക്കുന്നത്. അന്യന്റെ അല്ല. മാത്രമല്ല,

തന്റെ കാലിന്റെ അസുഖം മാറ്റാന്‍ പഴയ മൂത്രം ബക്കറ്റില്‍ എടുത്ത് അതില്‍ കാലിട്ട് ഇരിക്കാറുണ്ടായിരുന്നു.
ഒരുപാട് മാറ്റങ്ങള്‍ ഉണ്ട്. ഇത് നിങ്ങളെ പ്രേരിപ്പിക്കാന്‍ പറയുന്നതല്ല. എന്റെ അനുഭവമാണ്
പറഞ്ഞത്. യൂറിന്‍ തെറാപ്പി കൊണ്ട് ആരോഗ്യപരമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്
കൊല്ലം തുളസി പറയുന്നു.

തനിക്ക് കാന്‍സറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. മുട്ടുവേദനയുണ്ട്. എഴുന്നേറ്റ്
നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. എന്നാല്‍, മൂത്രം കുടിക്കാന്‍
ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചെന്നും അദ്ദേഹം പറയുന്നു.

അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും 
ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ അത് ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ എഴുന്നേറ്റാല്‍
200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാന്‍ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്. 
ശേഖരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞ മൂത്രത്തില്‍ എന്റെ കാലുകള്‍ അതില്‍ ഇറക്കിവയ്ക്കാറുണ്ട്.

അതോടെ കാലുവേദന മാറി. ഇപ്പോള്‍ എനിക്ക് വേഗത്തില്‍ നടക്കാം. ശബ്ദം പോയപ്പോള്‍ ഒരുപാട്
തവണ സ്‌കാന്‍ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച്
ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടിയെ്‌നും കൊല്ലം തുളസി പറയുന്നു.

തന്റെ സുഹൃത്ത് വഴി വായിച്ച പുസ്തകത്തില്‍ നിന്നുമാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച് 
ആദ്യമായി അറിഞ്ഞത്. ആദ്യമൊക്കെ തനിക്ക് മടിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സ്വന്തം
മൂത്രം കുടിക്കാന്‍ തുടങ്ങി.

‘രാവിലെയും ഉച്ചയ്ക്കും മൂത്രം കുടിക്കുക. കണ്ണില്‍ എഴുതുക. ഗാര്‍ഗിള്‍ ചെയ്യുക. മുഖം
കഴുകുക അങ്ങനെ ഒരുപാട് പ്രക്രിയകള്‍ അതുകൊണ്ട് ചെയ്യണം. സകല രോഗങ്ങള്‍ക്കും മരുന്നാണ്
മൂത്രം. യൂറിന്‍ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുര്‍ആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ടെന്നും
കൊല്ലം തുളസി പറയുന്നു
