# എന്റെ കൂട്ടിന് രക്ഷകനായി മൂത്രം ഉണ്ട്!! ഇനിയും 25 വര്‍ഷം കൂടി ജീവിക്കും-യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് വീണ്ടും കൊല്ലം തുളസി

- Link: https://ml.b4blaze.com/film-news/kollam-thulasi-about-urine-therapy
- Published: 2024-05-26T21:37:42+05:30
- Author: Anu

മലയാളത്തിലെ മുതിര്‍ന്ന താരമാണ് നടന്‍ കൊല്ലം തുളസി. നടനേക്കാള്‍ ഉപരി താരത്തിന്റെ 
പല പരാമര്‍ശങ്ങളും വിവാദത്തിലിടം പിടിയ്ക്കാറുണ്ട്. യൂറിന്‍ തെറാപ്പിയെ പിന്തുണയ്ക്കുന്ന
താരം തെറാപ്പിയെ കുറിച്ച് എപ്പോഴും പുകഴ്ത്താറുണ്ട്. തന്റെ ആരോഗ്യത്തിന്റെ രഹസ്യം യൂറിന്‍
തെറാപ്പിയാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തൃശ്ശൂരില്‍ ചേര്‍ന്ന യൂറിന്‍
തെറാപ്പി സംസ്ഥാന സമ്മേളനത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണവും ശാസ്ത്രീയതയുമാണ് സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയായത്.
സകല അസുഖങ്ങള്‍ക്കും മൂത്രം കുടിക്കാം. ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട കാര്യമില്ലെന്നും
കൊല്ലം തുളസി ആവര്‍ത്തിക്കുന്നു.
  എന്റെ കൂട്ടിന് എന്റെ രക്ഷകനായി മൂത്രം ഉള്ളിടത്തോളം
കാലം ഞാന്‍ നില്‍ക്കുമെന്ന് ഉറപ്പാണ്. വലിയ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുകയോ, മെഡിക്കല്‍
സ്റ്റോറില്‍ പോവുകയോ വേണ്ട, മറിച്ച് മൂത്രം കുടിച്ചാല്‍ മാത്രം മതി. പലരും പല അസുഖത്തിനും
മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാന്‍ മടിയാണെന്നും താരം പറയുന്നു.

എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മള്‍ മറ്റുവഴികള്‍ തേടുന്നത്. അങ്ങനെ
തനിക്ക് ക്യാന്‍സര്‍ പിടിപെട്ടപ്പോഴാണ് താന്‍ അതിജീവിക്കാന്‍ മറ്റ് വഴികള്‍ തേടിയത്.
അപ്പോഴാണ് യൂറിന്‍ തെറാപ്പിയെപ്പറ്റി അറിയുന്നത്. അങ്ങനെയാണ് താന്‍ രോഗത്തിനെ അതിജീവിച്ചതെന്നും
താരം പറയുന്നു. വരുന്ന 28-ാം തീയതി തനിക്ക് 75 വയസാവും. ഇനിയും ഒരു 25 വര്‍ഷം കൂടി 
ജീവിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു.
  മൂത്രം പരിപാവനമാണ്, പരിശുദ്ധമാണ്,
ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട. സകലവിധ അസുഖങ്ങള്‍ക്കും മൂത്രം കുടിക്കാം. കുടിച്ച് 
തുടങ്ങിക്കോ കുറച്ചുനാളുകൂടി ഇവിടെ ജീവിക്കാം. ഞാന്‍ എന്റെ മൂത്രം കുടിക്കും. മൂത്രം
കുടിക്കുന്നതിന് ഞാന്‍ പലരില്‍ നിന്നും തെറി കേട്ടിട്ടുണ്ട്. എന്നാലും ഞാന്‍ എവിടെയും
ഇക്കാര്യം തുറന്ന് പറയുമെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.
