# ‘കൂടെ…ഒഴുകി വാ..’ പുതുമുഖങ്ങളുടെ ‘ഹയ’- ലിറിക്കല്‍ ഗാനം എത്തി

- Link: https://ml.b4blaze.com/film-news/koode-ozhuki-va-haya-lyrical-song-released
- Published: 2022-11-08T18:45:36+05:30
- Author: Gargi

ക്യാമ്പസ് ചിത്രം ‘ഹയ’ യുടെ പുതിയ ഗാനം റിലീസായി. ‘കൂടെ…ഒഴുകി വാ..’ എന്ന ഗാനത്തിന്റെ
ലിറിക്കല്‍ വീഡിയോയാണ് പുറത്തു വന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ്
വര്‍മ്മയാണ്. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്
അസ്‌ലം അബ്ദുള്‍ മജീദ് ആണ്. പ്രിയം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നീ ഹിറ്റു ചിത്രങ്ങള്‍ക്കു
ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ.

സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോയാണ് ഈ ക്യാമ്പസ് മ്യൂസിക്കല്‍ ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ശക്തമായ സാമൂഹ്യ വിഷയം മുഖ്യ പ്രമേയമാകുന്ന ഹയയുടെ കഥ, തിരക്കഥ, സംഭാഷണം മാധ്യമപ്രവര്‍ത്തകനായ
മനോജ് ഭാരതിയുടേതാണ്. ഭരത്, ശംഭു മേനോന്‍, ചൈതന്യ പ്രകാശ്, അക്ഷയ ഉദയകുമാര്‍ തുടങ്ങി
സോഷ്യല്‍ മീഡിയ താരങ്ങളും പുതുമുഖങ്ങളുമടക്കം നിരവധി യുവതാരങ്ങള്‍ അണിചേരുന്ന ചിത്രത്തില്‍
ഗുരു സോമസുന്ദരം നിര്‍ണ്ണായക വേഷത്തില്‍ എത്തുന്നു. ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍
ജോസ്, ശ്രീ ധന്യ, ശ്രീകാന്ത് മുരളി, കോട്ടയം രമേഷ്, ശ്രീരാജ്, ബിജു പപ്പന്‍, ലയ സിംസണ്‍,
വിജയന്‍ കാരന്തൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സംഗീത സംവിധാനം വരുണ്‍ സുനില്‍ (മസാല കോഫി ബാന്‍ഡ് ). ജിജു സണ്ണി ക്യാമറയും അരുണ്‍ 
തോമസ് എഡിറ്റിഗും കൈകാര്യം ചെയ്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്. മുരുഗന്‍. പ്രൊഡക്ഷന്‍
കോ ഓര്‍ഡിനേറ്റര്‍ സണ്ണി തഴുത്തല, ഫിനാന്‍സ് കണ്‍ട്രോളര്‍ മുരളീധരന്‍ കരിമ്പന, അസോ.
ഡയറക്ടര്‍ സുഗതന്‍, ആര്‍ട്ട് സാബുറാം, മേയ്ക്കപ്പ് ലിബിന്‍ മോഹന്‍,സ്റ്റില്‍സ് അജി 
മസ്‌ക്കറ്റ്, പി ആര്‍ ഒ മാര്‍ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
