# അതിന് കാരണം മമ്മൂട്ടി തന്നെയാണ്..!! പക്ഷേ ചോദിച്ചാല്‍ പറയില്ല..!! – കോട്ടയം രമേശ്

- Link: https://ml.b4blaze.com/film-news/kottayam-ramesh-about-mammootty
- Published: 2022-03-21T14:40:30+05:30
- Author: Rahul

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കോട്ടയം രമേശ്.
ഇപ്പോഴിതാ മലയാള സിനിമയിലെ സ്ഥിരം മുഖമായിരിക്കുകയാണ് ഈ നടന്‍. അടുത്തിടെ റിലീസായ മമ്മൂട്ടി
ചിത്രം ഭീഷ്മപര്‍വ്വത്തിലും കോട്ടയം രമേശ് വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ നിഴലായി
കൂടെ നില്‍ക്കുന്ന കഥാപാത്രത്തെയാണ് അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. സച്ചി സംവിധാനം
ചെയ്ത അയ്യപ്പനും കോശിയുമാണ് അദ്ദേഹത്തിന്റെ അഭിനയജീവിതത്തില്‍ ഒരു വഴിതിരിവാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/kottayam-ramesh-
239x300.jpg?resize=1161%2C1458&ssl=1)

ഇങ്ങനെ മികച്ച സിനിമകളുടെ ഭാഗമായി മാറുന്ന നടന്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യമാണ്
ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് മൂന്ന് സിനിമകളിലും ലഭിച്ച വേഷങ്ങളില്‍ താന്‍ കടപ്പെട്ടിരിക്കുന്നത്
മമ്മൂക്കയോട് ആണെന്നാണ് അദ്ദേഹം പറയുന്നത്. കോട്ടയം രമേശിന്റെ വാക്കുകളിലേക്ക്… ‘മമ്മൂക്കയുടെ
കൂടെയുള്ള എന്റെ മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വ്വം. അദ്ദേഹം അറിയാതെ എന്തായാലും
ഞാനതില്‍ ചെന്നുപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ പൂര്‍ണ വിശ്വാസം അദ്ദേഹത്തിന്റെ
റെക്കമെന്റേഷനിലൂടെയാണ് എനിക്ക് മൂന്ന് സിനിമകളിലും അവസരം ലഭിച്ചതെന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/bheeshma-67-300x169.
jpg?resize=1159%2C653&ssl=1)

അദ്ദേഹം തന്നെയായിരിക്കും എനിക്ക് സിനിമകളില്‍ അവസരം വാങ്ങി തരുന്നത്. പക്ഷെ ചോദിച്ചാല്‍
പറയില്ല, ഏയ് ഞാനൊന്നുമല്ലെന്ന് പറയും,’ രമേശ് പറയുന്നു. ഒമ്പത് വയസുള്ളപ്പോള്‍ മുതല്‍
സിനിമ കാണാന്‍ തുടങ്ങിയതാണ്. അയക്കുന്നത്ത് സന്തോഷ് ടാക്കീസ് എന്നൊരു തിയേറ്ററുണ്ടായിരുന്നു.
അവിടെയെല്ലാം ബ്ലാക്ക് ആന്റ് വൈറ്റ് പടങ്ങളായിരുന്നു. സിനിമ റിലീസ് ചെയ്ത് കുറേ കഴിഞ്ഞാണ്
അവിടെയെത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി.
