# അദ്ദേഹം അങ്ങനൊരു കാര്യം ചെയ്യ്തതുകൊണ്ട്  ഞാൻ സ്കൂളിൽ ഫേമസ് ആയി! എം ജി ആറിന്  കുറിച്ച് കോവൈ സരള 

- Link: https://ml.b4blaze.com/film-news/kovai-sarala-about-m-g-r
- Published: 2024-03-12T13:01:36+05:30
- Author: Suji

നിരവധി ആരാധകരുള്ള തമിഴ് നടിയാണ് കോവൈ സരള,,ഇപ്പോൾ താരം എം ജി ആറിനെ കുറിച്ച് പറഞ്ഞ
കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധേയമാ കുന്നത് . അന്ന്താ ന്‍ വലിയ എം ജി ആർ ഫാൻ ആയിരുന്നു,
രു അഞ്ചാം ക്ലാസ് ഒക്കെ തൊട്ട് അദ്ദേഹത്തിന്റെ ആരാധികയാണ്. ആ സമയത്താണ് എംജിആര്‍ പുതിയ
രാഷ്ട്രീയ പാര്‍ട്ടി ഒക്കെ തുടങ്ങുന്നത്. കോയമ്പത്തൂരിലെ അലങ്കാര്‍ ഹോട്ടലില്‍ അന്ന്
പുള്ളി വരും. അന്നദ്ദേഹത്തെ കാണാനായി സ്കൂൾ യൂണിഫോമിൽ ആയിരിക്കും അവിടെ പോയി നില്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/mg1.jpg?resize=796%
2C394&ssl=1)

അദ്ദേഹം പോയികഴയുമ്പോളാണ് താൻ സ്കൂളിൽ പോകുന്നത്, ഒരു ദിവസം അദ്ദേഹം എന്നോട് കാര്യം
അന്വേഷിച്ചു, ഞാന്‍ ശരിക്കും പേടിച്ചു പോയി. എന്താണ് പേര് എന്ന് ചോദിച്ചു. സരള കുമാരി
എന്നാണെന്ന് അദ്ദേഹത്തോട് മറുപടി പറഞ്ഞു. എവിടെയാ പഠിക്കുന്നത്,എന്തിനാ സ്‌കൂൾ അന്വേഷിക്കുന്നത്
എന്ന് ഞാൻ പേടിച്ചു, സ്‌കൂളില്‍ പോയില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇല്ല, നിങ്ങളെ നോക്കാന്‍
വേണ്ടി വന്നതാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ അദ്ദേഹം സ്‌കൂളിന്റെ അഡ്രസ് ഒക്കെ
വാങ്ങിച്ചു. ഞാന്‍ ആകെ പേടിച്ചു പോയി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/mg2.jpg?resize=626%
2C468&ssl=1)

എന്നാൽ അടുത്ത വര്‍ഷം മുതല്‍ അദ്ദേഹം എനിക്ക് പഠിക്കാന്‍ ഫീസ് അയക്കുകയാണ് ചെയ്തത്.
ഇത് വലിയ ഷോക്ക് ആയിരുന്നു. എം ജി ആര്‍ പഠിപ്പിക്കുന്ന കുട്ടി എന്ന് പറഞ്ഞ് സ്‌കൂളില്‍
അപ്പോള്‍ തന്നെ ഞാന്‍ ഭയങ്കര ഫേമസ് ആയി തുടങ്ങി.അങ്ങനെ ഒരു പത്താം ക്ലാസ് വരെ അദ്ദേഹം
എനിക്ക് പഠിക്കാനുള്ള പൈസ അയച്ചു തരുന്നുണ്ടായിരുന്നു,അന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍
അദ്ദേഹത്തോട് എനിക്ക് സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹം
പറഞ്ഞത്, നീ ആദ്യം പഠിക്ക്, എന്നിട്ട് നിന്നെ ഞാന്‍ സിനിമയില്‍ കൊണ്ടു വരാം എന്നാണ്
അദ്ദേഹം പറഞ്ഞതെന്നും കോവൈ സരള പറയുന്നു
