# ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്…’ ദിലീപ് തന്നെ!’ സംവിധായകന്‍ കെ.പി വ്യാസന്റെ കുറിപ്പ്

- Link: https://ml.b4blaze.com/film-news/kp-vyasan-facebook-post-about-dileep
- Published: 2022-02-07T18:31:13+05:30
- Author: Gargi

നടിയെ ആക്രമിച്ച കേസിലെ അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ
കേസില്‍ ദിലീപടക്കം ആറു പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിന്
ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് സംവിധായകന്‍ കെ.പി വ്യാസന്‍. ”ലോകായുക്തയെ വന്ധ്യംകരിച്ചത്
മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല?? ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്…’ ദിലീപ് തന്നെ മാധ്യമ
ധര്‍മ്മം” എന്നാണ് സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ദിലീപിനെ നായകനാക്കി
ശുഭരാത്രി എന്ന സിനിമയൊരുക്കിയ സംവിധായകനാണ് കെ.പി വ്യാസന്‍.

ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളും സംവിധായകന്റെ പോസ്റ്റിന് ലഭിക്കുന്നുണ്ട്.
ഉപാധികളോടെയാണ് ദിലീപന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ 
സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സമയവും തീയതിയും
വെച്ചുള്ള വന്‍ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ
അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്.
