# കൃഷ്ണപ്രഭ ഞെട്ടിക്കുകയാണ് ഓരോ ദിവസവും…!! ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍..!!

- Link: https://ml.b4blaze.com/film-news/krishna-prabha-new-song-cover
- Published: 2022-04-11T12:43:57+05:30
- Author: Rahul

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് കൃഷ്ണപ്രഭ.
ഇപ്പോഴിതാ തന്റെ കഴിവുകള്‍ ഓരോന്നായി പുറത്തെടുത്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ് താരം,
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ താരത്തിന്റെ വീഡിയോകളും ഫോട്ടോകളുമെല്ലാം
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. സുഹൃത്തിനൊപ്പം ട്രെന്‍ഡിംഗ് ആയി മാറുന്ന പാട്ടുകള്‍ക്ക്
ചുവടുവെച്ച് എത്തുന്ന താരത്തിന്റെ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇത്തവണ
കൃഷ്ണപ്രഭ എത്തിയിരിക്കുന്നത് ഒരു പാട്ട്പാടുന്ന വീഡിയോയുമായാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/krishna-1-300x169.
jpg?resize=1150%2C648&ssl=1)

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത് വിയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ ഒരുമിച്ച്
എത്തുന്ന മള്‍ട്ടിസ്റ്റാര്‍ സിനിമയായ കാതുവാക്കുള്ളെ രണ്ട് കാതല്‍ എന്ന സിനിമയിലെ നാന്‍
പിഴയ് എന്ന ഗാനം ആലപിച്ചാണ് കൃഷ്ണപ്രഭ പ്രേക്ഷകരുടെ മനം കവരുന്നത്. ഇത്ര നന്നായി താരം
പാടുമായിരുന്നോ എന്നാണ് ആരാധകര്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. തന്റെ കഴിവുകള്‍ ഓരോന്നായി
പുറത്തെടുത്ത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/krishna-300x180.
png?resize=1150%2C690&ssl=1)

താരം ഞങ്ങളെ ഓരോ ദിവസവും ഞെട്ടിക്കുകയാണെന്നാണ് ഒരു കമന്റ്… ഒരുപാട് പേരുടെ ഹൃദയം ഇതിനോടകം
കവര്‍ന്ന ഗാനമാണ് നാന്‍പിഴൈ… മലയാളികളും ഏറെ ഇഷ്ടപ്പെടുന്ന ഈ ഗാനത്തിന് പ്രിയ താരം 
കൃഷ്ണപ്രഭ ഇറക്കിയ കവര്‍ വേര്‍ഷനും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഇതിനോടകം തന്നെ നിരവധിപ്പേരാണ്
താരത്തിന്റെ പാട്ട് വീഡിയോ കണ്ടിരിക്കുന്നത്… അനിരുദ്ധ് ഒരുക്കിയ ഗാനം വളരെ മികച്ച 
രീതിയില്‍ തന്നെ നടി പാടി ഫലിപ്പിച്ചു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

 
