# സിന്ധുവിനോടൊപ്പം തുടങ്ങിയ യാത്ര നാലുപേരെയും കൂട്ടി ഇപ്പോഴും തുടരുന്നു!!!! വിവാഹ വാര്‍ഷിക ദിനത്തില്‍ കൃഷ്ണ കുമാര്‍

- Link: https://ml.b4blaze.com/film-news/krishnakumar-29th-wedding-anniversary
- Published: 2023-12-12T17:40:47+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. മക്കളും അച്ഛനുമെല്ലാം
വെള്ളിത്തിരയിലെ താരങ്ങളാണ്. ഇന്നിതാ 29ാം വിവാഹവാര്‍ഷികത്തിന്റെ നിറവിലാണ് കൃഷ്ണകുമാറും
സിന്ധുവും. വാര്‍ഷിക ദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് കൃഷ്ണകുമാര്‍.

ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതാണ്, നല്ലതും നല്ലതല്ലാത്തതും. പല കാര്യങ്ങളും നമ്മള്‍
ശ്രമിക്കാറുണ്ട്. ചിലതു വിചാരിച്ച പോലെ നടക്കും, ചിലത് നടക്കില്ല. നടക്കുമ്പോള്‍ സന്തോഷിക്കും,
നടക്കാത്തപ്പോള്‍ ദുഃഖിക്കും. കല്യാണവും ഏകദേശം അതുപോലെയൊക്കെ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ബഹുഭൂരിപക്ഷം കല്യാണങ്ങളിലും മുന്‍പരിചയമില്ലാത്ത ഒരു വ്യകതിയുമായി ഒരുമിച്ചു പോകുവാന്‍
തീരുമാനിക്കുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു. ചിലരുടെ
ബന്ധം നീണ്ടു നില്‍ക്കും. ചിലരുടേതു ഇടയ്ക്കു പിരിയുന്നു. ചിലര്‍ പങ്കാളി നഷ്ടപ്പെട്ടു
ഒറ്റയാവുന്നു. എല്ലാം സംഭവിക്കുന്നതാണ്.
  ദൈവം എന്നു നമ്മള്‍ വിളിക്കുന്ന, വിശ്വസിക്കുന്ന
ആ അദൃശ്യ ശക്തിയുടെ അനുഗ്രഹത്താല്‍ 29 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ മാസം 12ാം തിയതി
സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു.
ദൈവത്തിനു നന്ദി. എല്ലാ കുടുംബങ്ങളിലും നന്മയും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു,
എന്നാണ് കുടുംബ ചിത്രം പങ്കിട്ട് കൃഷ്ണകുമാര്‍ കുറിച്ചത്.  1994 ഡിസംബര്‍ 12നായിരുന്നു
കൃഷ്ണകുമാറും സിന്ധുവും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. കൃഷ്ണകുമാര്‍ സിനിമാ 
ജീവിതം തുടങ്ങിയ കാലത്താണ് ഇവരുടെ പ്രണയം തളിരിട്ടതും വിവാഹവുമെല്ലാം.അഹാന, ദിയ, ഇഷാനി,
ഹന്‍സിക എന്നിവരാണ് നാല് മക്കള്‍. അഹാന മലയാള സിനിമയില്‍ നായികയായും ശ്രദ്ധേയയാണ്.
