# “കേരളം ഉടന്‍ കാവി പുതയ്ക്കും” കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് കൃഷ്ണകുമാര്‍..!!

- Link: https://ml.b4blaze.com/film-news/krishnakumar-facebook-comment-about-bjp-party
- Published: 2022-02-14T11:18:22+05:30
- Author: Rahul

സിനിമ സീരിയല്‍ രംഗങ്ങളില്‍ ഒരുപോലെ തന്റെ മികവ് തെളിയിച്ച കലാകാരനാണ് കൃഷ്ണ കുമാര്‍.
ഇപ്പോള്‍ ബി.ജെ.പി പാര്‍ട്ടിയുടെ നേതാവും പൊതുപ്രവര്‍ത്തകനുമാണ് അദ്ദേഹം. ഒരുപാട് സീരിയലുകളിലൂടെയും
സിനിമയിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരം അവതാരകനായും ആദ്യ കാലങ്ങളില്‍
ജോലി ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ് അദ്ദേഹം.
തന്റെ പ്രവര്‍ത്തനങ്ങളുടെ വിശദമായ വിവരങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍ കൃഷ്ണ കുമാര്‍ തന്റെ
സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെയ്ക്കാറുണ്ട്.

![Krishnakumar](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Krishnakumar-
225x300.jpg?resize=1004%2C1339&ssl=1)

ഇപ്പോഴിതാ അതില്‍ വന്ന ഒരു കമന്റിന് താരം നല്‍കിയ മറുപടിയാണ് വൈറലായി മാറുന്നത്. യദു
കൃഷ്ണ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന കമന്റിനാണ് കൃഷ്ണ കുമാര്‍ മറുപടി
കൊടുത്തിരിക്കുന്നത്. എനിക്ക് മനസിലാവുന്നതേ ഇല്ല താങ്കള്‍ എന്തിനാണ് കേരളത്തില്‍ രക്ഷപെടാത്ത
ഒരു പാര്‍ട്ടിക്കു വേണ്ടി ഇങ്ങനെ കഷ്ടപെടുന്നതന്ന് എന്നായിരുന്നു യദു കൃഷ്ണ എന്ന ഫെയ്സ്ബുക്ക്
അക്കൗണ്ടില്‍ നിന്നും എത്തിയ കമന്റ്.

![krishnakumar03](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/krishnakumar03-
300x169.jpg?resize=941%2C530&ssl=1)

ഇതിന് കൃഷ്ണകുമാര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു…1. ലാഭേച്ഛയില്ലാതെ കര്‍മം ചെയ്യുക.
2. 80തുകളില്‍ പാര്‍ലമെന്റില്‍ 2 സീറ്റുണ്ടായിരുന്ന ബിജെപി ഇന്ന് 300 റിലധികം സീറ്റോടെ
രണ്ടാം തവണയും ഭരിക്കുന്നു.. 30 തും 40 തും വര്‍ഷങ്ങള്‍ക്കു മുന്‍പ് അനിയന്‍ പറഞ്ഞ 
പോലത്തെ അഭിപ്രായങ്ങള്‍ കേട്ടിട്ടും ചങ്കുറപ്പോടെ എല്ലാം നഷ്ടപ്പെടുത്തി പ്രവര്‍ത്തിച്ച
നമ്മുടെ സംഘ സഹോദരങ്ങളുടെ ചിട്ടയായ പ്രവര്‍ത്തന ഫലമാണിന്നു കാണുന്ന സൗഭാഗ്യങ്ങള്‍. 
3. ത്രിപുര.. 4. സ്മൃതി ഇറാനി.. നീട്ടി എഴുതി ബോറടിപ്പിക്കുന്നില്ല.. കേരളവും കാവി 
പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്.’- എന്നായിരുന്നു താരത്തിന്റെ മറുപടി.
