# കാലാവസ്ഥ അനുകൂലം, പ്രകൃതി കൃത്യം അളവിന് വെളിച്ചം സമ്മാനിച്ചു.. ആ നിമിഷം ആറു മനസ്സുകൾ ഒരുപോലെ ചിന്തിച്ചു, ദൈവത്തിനു നന്ദി

- Link: https://ml.b4blaze.com/film-news/krishnakumar-post
- Published: 2021-08-27T13:41:30+05:30
- Author: Rahul

നിരവധി ആരാധകർ ഉള്ള താര കുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ
ഇവർ വളരെ പെട്ടന്നനാണ് മലയാളികൾക്ക് പ്രിയങ്കരർ ആയി മാറിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും
മക്കളായ ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ
സോഷ്യൽ മീഡിയിൽ വളര സജീവമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക്
ഏറെ താൽപര്യവുമാണ്. കുടുംബത്തിന്റെ വിശേഷങ്ങളുമായി പലപ്പോഴും കൃഷ്ണകുമാർ രംഗത്തെത്താറുണ്ട്.
വീട്ടിലെയും അംഗങ്ങളുടെയും മുഴുവൻ വിശേഷങ്ങളും ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ 
കൂടി പങ്കുവെക്കാറുണ്ട്.

![krishnakumar family](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/
12/krishnakumar-family.jpg?resize=600%2C597&ssl=1)

താരത്തിന്റെ മൂന്നാമത്തെ മകൾ ദിയ ഒഴികെ ബാക്കി മൂന്ന് പെൺമക്കളും ഇതിനോടകം സിനിമയിൽ
തങ്ങളുടെ സാനിദ്യം അറിയിച്ച് കഴിഞ്ഞു. മൂത്ത മകൾ അഹാന നായികയായി മലയാള സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ്
ഇപ്പോൾ. പൊതു വേദികളിലും റീലിറ്റി ഷോകളിലും കുടുംബസമേതം എത്താറുള്ള കൃഷ്ണകുമാർ തങ്ങളുടെ
വിശേഷങ്ങൾ എല്ലാം രസകരമായ രീതിയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ താരം തന്റെ
കുടുംബത്തിന്റെ മനോഹരമായ ഒരു ചിത്രം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ്, ചിത്രത്തിന്
താരം നൽകിയ കാപ്ഷനാണ് ശ്രദ്ധേയം.ഇഷ്ടപ്പെട്ട ഒരു കുടുംബ ചിത്രം. ഇത്തവണത്തെ ഓണത്തിനായി
കുറെ അധികം ഫോട്ടോകൾ എടുത്തു. എല്ലാം നല്ലതായിരുന്നു… അതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ
ഒന്നു, ഇതായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/krishnakumar-1-1.
jpg?resize=1440%2C1026&ssl=1)

ഫോട്ടോ എടുക്കുമ്പോൾ ചിലപ്പോൾ ആരെങ്കിലും കണ്ണടക്കും, അല്ലെങ്കിൽ വേറെ എവിടേക്കെങ്കിലും
നോക്കും, ചിരി കുറഞ്ഞുപോയി, അങ്ങനെ പല കുറവുകൾ പറയാറുണ്ട് . പക്ഷെ ചിലതു അങ്ങ് ഒത്തു
കിട്ടും. കാലാവസ്ഥ അനുകൂലം. പ്രകൃതി കൃത്യം അളവിന് വെളിച്ചം സമ്മാനിച്ചു.. ആ നിമിഷം
ആറു മനസ്സുകൾ ഒരുപോലെ ചിന്തിച്ചു. ദൈവത്തിനു നന്ദി. അത് കൃത്യമായി ഒപ്പി എടുത്ത അഭിജിത്
സത്യപാലനും നന്ദി എന്നാണ് താരം കുറിച്ചത്, നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു കമെന്റുമായി
എത്തിയിരിക്കുന്നത്, കൃഷ്ണൻകുമാറിന്റെ ഇളയമകൾ ദിയ കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ ബിസിനസിനെക്കുറിച്ച്
ആരാധകരെ അറിയിച്ചത്, മികച്ച പ്രതികാരമാണ് ദിയക്ക് ലഭിച്ചത്.
