# ഒരു വ്യക്തി ആരോഗ്യവും ഒതുക്കവും ഉള്ള ശരീരത്തിലേക്ക് എത്തിച്ചേരേണ്ടത് എങ്ങനെ, വ്യക്തമാക്കി കൃഷ്ണപ്രഭ

- Link: https://ml.b4blaze.com/film-news/krishnapraba-about-diet
- Published: 2021-09-28T10:52:09+05:30
- Author: Rahul

പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കൃഷ്ണപ്രഭ. ഭരതനാട്യം കോഴ്സിൽ ബാംഗ്ലൂരിലെ
അലയൻസ് കോഴ്സിൽ ഒന്നാം റാങ്ക് നേടിയ പ്രതിഭ കൂടി ആണ് കൃഷ്ണ പ്രഭ. 2005 ൽ ബോയ്‌ഫ്രണ്ട്‌
എന്ന സിനിമയിൽ കൂടി ആണ് കൃഷ്ണ പ്രഭ അഭിനയ രംഗത്തേക്ക് എത്തിച്ചേരുന്നത്.അതിനു ശേഷം 
കൃഷ്ണപ്രഭയെ തേടി വലുതും ചെറുതുമായ നിരവധി അവസരങ്ങൾ വന്നെത്തി. ഇപ്പോൾ മലയാള സിനിമയുടെ
സ്ഥിരസാന്നിധ്യമാണ് താരം. സിനിമയിൽ മാത്രമല്ല ടെലിവിഷൻ പരിപാടികളും താരം തന്റേതായ സ്ഥാനം
നേടിയിട്ടുണ്ട്. അടുത്തിടെ രജിത്ത് കുമാറിനൊപ്പം വിവാഹവേഷത്തിൽ നിൽക്കുന്ന കൃഷ്ണപ്രഭയുടെ
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇരുവരും വിവാഹിതർ ആയെന്ന തരത്തിലെ വാർത്തകളും
വന്നിരുന്നു. എന്നാൽ ആ ചിത്രങ്ങൾ ഒരു പരമ്പരയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി എടുത്തതാണെന്നും
കൃഷ്ണപ്രഭ പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/krishna.jpg?resize
=1200%2C900&ssl=1)

ഇപ്പോൾ തൻറെ ഡയറ്റിനെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, താരത്തിന്റെ
വാക്കുകൾ ഇങ്ങനെ, സാധാരണക്കാര്‍ പോലും ചില സമയത്ത് തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്.
എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്നാണ് നടി വ്യക്തമാക്കുന്നത്. ഡയറ്റ്
ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ സെലിബ്രിറ്റികള്‍ പിന്തുടരുന്ന അല്ലെങ്കില്‍ കണ്ടും 
കേട്ടും വായിച്ചും അറിയുന്ന ഡയറ്റ് പ്ലാനുകള്‍ ഒരിക്കലും അന്ധമായി പിന്തുടരുത്. കാരണം
ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. ഒരു പ്രൈമറി ഹെല്‍ത്ത് അനാലിസിസിന് ശേഷം സ്വന്തം
ആരോഗ്യത്തിനും ശരീരത്തിനും ഉചിതമായ ഒരു ഡയറ്റ് പ്ലാന്‍ ഒരു ഫിറ്റ്‌നെസ് ട്രെയിനറുടെ
സഹായത്തോടെ തയ്യാറാക്കുകയും അവര്‍ പറയുന്ന കൃത്യമായ വര്‍ക്കൗട്ട് മുടങ്ങാതെ ചെയ്യുകയും
വേണം. എന്നാലേ ആരോഗ്യവും ഒതുക്കവുമുള്ള ശരീരം എന്ന ലക്ഷ്യത്തിലേക്ക് കൃത്യമായി എത്തിച്ചേരാന്‍
സാധിക്കുകയുള്ളുവെന്നാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Krishna_Praba_20170928020907.
jpeg?resize=600%2C824&ssl=1)

ജിത്തു ജോസഫ് ചിത്രം ദൃശ്യം രണ്ടിൽ കൃഷ്ണ പ്രഭ അഭിനയിച്ചിരുന്നു, ഏറെ ശ്രദ്ധ നേടിയ 
ഒരു വേഷമാണ് താരം ചെയ്‍തത്, ദൃശ്യം 2വിലേക്ക് ജീത്തു ജോസഫ് സാർ വിളിച്ചിരുന്നു. എന്നാൽ
അപ്പോൾ എനിക്ക് ഒരു പ്രതീക്ഷ ഇല്ലായിരുന്നു.  പ്രൊഡക്ഷൻ കൺട്രോളർ വിളിച്ച് എന്റെ ഡേറ്റിന്റെ
കാര്യം സംസാരിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി.ദൃശ്യത്തിലെ ഞാൻ അവതരിപ്പിച്ച മേരി
എന്ന കഥാപാത്രം എനിക്ക് അഭിനയ ജീവിതത്തിലേക്ക് ലഭിച്ച ഏറ്റവും വലിയ ലോട്ടറികളിൽ ഒന്നായിരുന്നു.
ചിത്രത്തിൽ രണ്ടു സീനിൽ മാത്രമേ ഞാൻ ഉള്ളെന്നു പറഞ്ഞിരുന്നു. എന്നാൽ മേരി ചെറിയ വേഷമാണെങ്കിലും
കഥാപാത്രത്തെ ചെയ്തു ഫലിപ്പിക്കുക എളുപ്പമായിരുന്നില്ല. ഒരേ സമയം ഒരുപാട് ഇമോഷണൽസ് 
മുഖത്ത് കൊണ്ട് വരണ്ട കഥാപാത്രം ആയിരുന്നു മേരിയെന്നത്. എന്നാണ് താരം പറഞ്ഞത്
