# ദേശീയ പുരസ്‌കാര നേട്ടം!! ഇഷ്ട ദേവനെ കാണാന്‍ എത്തി കൃതി സനോന്‍

- Link: https://ml.b4blaze.com/film-news/kriti-sanon-offers-prayers-at-siddhivinayak-temple-after-national-film-award
- Published: 2023-08-26T20:32:03+05:30
- Author: Anu

മിമി എന്ന ചിത്രത്തിലെ അസാധ്യ പ്രകടനത്തിലൂടെ ഇന്ത്യയിലെ മികച്ച നടിയായിരിക്കുകയാണ്
കൃതി സനോന്‍. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്.
ഇപ്പോഴിതാ ദേശീയ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഇഷ്ട ദേവനെ കാണാന്‍ എത്തിയിരിക്കുകയാണ്
താരം.

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് താരം. കുടുംബ സമേതമാണ്
താരം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. സഹോദരി നുപൂര്‍ സനോനും മാതാപിതാക്കളും താരത്തിനോടൊപ്പം
ഉണ്ടായിരുന്നു
  സഹോദരിമാര്‍ ഇരുവരും മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. ക്ഷേത്ര
ദര്‍ശനത്തിന് ശേഷം പ്രസാദവുമായി പുറത്തിറങ്ങിയ കൃതി മാദ്ധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍
അവര്‍ക്കും പ്രസാദം നല്‍കി. ആരാധകരോടൊപ്പം താരം ചിത്രങ്ങളുമെടുത്താണ് മടങ്ങിയത്.  2021ല്‍
പുറത്തിറങ്ങിയ ചിത്രമാണ് മിമി. വിദേശ ദമ്പതികള്‍ക്ക് വേണ്ടി വാടക ഗര്‍ഭധാരണം നടത്തുന്ന
യുവതിയായിട്ടാണ് കൃതി എത്തിയത്. നടിയാകണമെന്ന സ്വപ്‌നം സഫലമാക്കാന്‍ പണം സമ്പാദിക്കുകയാണ്
മിമിയുടെ ലക്ഷ്യം. തിയ്യേറ്ററിലും ഒടിടിയിലും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.
