# പ്രതീഷിന്റെയും സഞ്ജനയുടെയും വിവാഹം ആഘോഷമാക്കി കുടുംബവിളക്കിലെ സുമിത്ര

- Link: https://ml.b4blaze.com/film-news/kudumbavilakk-serial
- Published: 2021-08-05T13:01:07+05:30
- Author: Rahul

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. 
സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ്
കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ
നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ
പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷന്‍ കമ്പനി ആണ് കുടുംബവിളക്കിന്‍റെ നിര്‍മ്മാണം.
അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്പര യൂട്യൂബിലും
ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിൽ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്പരയിൽ സ്ഥിരമായി കഥാപാത്രങ്ങൾ
മാറുന്നതിൽ പ്രേക്ഷകർക്ക് ഇഷ്ടക്കേട് തോന്നാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/sanjana.jpg?resize
=640%2C360&ssl=1)

സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നിരവധി താരങ്ങളും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമായിട്ടുണ്ട്.
നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ്,
മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ
സംപ്രേക്ഷണം ചെയ്തിരുന്ന എപ്പിസോഡുകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്. പരമ്പരയിലെ സുമിത്രയുടെ
മകനാണ് പ്രതീഷ്. പരമ്പരയിലെ പ്രതീഷും സഞ്ജനയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു, ഇപ്പോൾ
ഇരുവരുടെയും വിവാഹം നടന്നിരിക്കുകയാണ്. മുന്‍പ് സ്‌നേഹത്തിലായിരുന്ന പ്രതീഷും സഞ്ജനയും
ഒന്നായിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/prabeesh.jpg?resize
=640%2C360&ssl=1)

സഞ്ജനയുടെ പിതാവ് മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മറികടന്നാണ്
ഇരുവരുടെയും വിവാഹം നടത്തിയത്. പോലീസിന്റെ സഹായമായിരുന്നു ഇതിലെ ഹൈലൈറ്റ്. എന്തായാലും
വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു പ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് ഇന്നലെ
എപ്പിസോഡ് പൂര്‍ത്തിയാവുന്നത്. പ്രതീഷിന്റെ മുന്‍കാമുകിയായിരുന്ന സഞ്ജനയുടെ ഭര്‍ത്താവ്
അടുത്തിടെ മരിച്ചിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവുമായി യാതൊരു ബന്ധവും സഞ്ജനയ്ക്ക്
ഇല്ലായിരുന്നു. വീട്ടുകാരുടെ പിടിവാശി കാരണമാണ് പ്രതീഷുമായി സഞ്ജനയ്ക്ക് പിരിയേണ്ടി
വന്നത്.പ്രതീഷും സഞ്ജനയും ഒന്നായതിന്റെ ആവേശത്തിലാണ് ആരാധകര്‍. പുറത്ത് വന്ന പ്രൊമോ
വീഡിയോയ്ക്ക് താഴെ നൂറു അങ്ങനെ അവര്‍ ഒന്നായിരിക്കുകയാണ്. സ്‌നേഹിച്ച പെണ്ണിനെ സ്വന്തമാക്കിയ
പ്രതീഷിന് അഭിനന്ദനങ്ങള്‍. സഞ്ജന ഇനി പ്രതീഷിന് സ്വന്തം. അങ്ങനെ അവരുടെ കല്യാണം മംഗളകരാമയി
നടന്നു. ശ്രീനിലയത്തിലേക്കുള്ള സഞ്ജയുടെ എന്‍ട്രിക്ക് വേണ്ടിയാണ് ഇനി കാത്തിരിപ്പ്.
ഇഷ്ട്ടപെട്ട പെണ്‍കുട്ടിയെ എല്ലാ പ്രതിസന്ധിയും തരണം ചെയ്ത് സ്വന്തമാക്കിയ പ്രതീഷ് 
പൊളിച്ചു.
