# ശാപം നിറഞ്ഞ മണ്ണിലേക്ക് ‘കുമാരി’ വരുന്നു; റിലീസ് തീയ്യതി പുറത്ത്

- Link: https://ml.b4blaze.com/film-news/kumari-realese
- Published: 2022-10-01T14:49:14+05:30
- Author: Ajay

പൃഥ്വിരാജ് സുകുമാരൻ ശാപം നിറഞ്ഞ മണ്ണിലേക്ക് വന്ന കുമാരിയുടെ കഥ പറയുന്നത് നമ്മൾ കുറച്ച്
കേട്ടതാണ്. ആരാണ് കുമാരി എന്തിനാണവൾ ഭൂപടങ്ങൾക്ക് അറിയാത്ത ലോകത്തിലേക്ക് വന്നു കയറുന്നത്
ഇതിനെല്ലാമുള്ള ഉത്തരം ഈ മാസം 28 ന് കിട്ടുന്നതായിരിക്കും.കുമാരി സിനിമയുടെ റിലീസ് 
പ്രഖാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kumari-2.jpg?resize
=1280%2C720&ssl=1)

നിർമ്മൽ സഹദേവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി.ചിത്രത്തിന്റെ ടീസർ
കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചിത്രത്തിൽ കുമാരിയായി എത്തുന്നത്. നിഗൂഢത നിറഞ്ഞ
ടീസറായിരുന്നു അത്.കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് വരുന്ന കുമാരിയുടെ കഥ വായിക്കുന്ന
പൃഥ്വിരാജും കുമാരിയുടെ ജീവിതവുമാണ് ടീസറിൽ കാണിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kumari-1.jpg?resize
=1280%2C720&ssl=1)

ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി,സ്വാസിക, രാഹുൽ മാധവ്, തൻവിറാം,ജിജുജോൺ,സ്്പടികം
ജോർജ്,ശിവജിത്, ശ്രുതി മേനോൻ എന്നുവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പൃഥ്വിരാജ്
പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മോനോനാണ് കുമാരി നിർമിക്കുന്നത്
