# ഞാൻ ആ സിനിമയിൽ മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിൽ അതിന്റെ ക്രഡിറ്റ് ആ നടിക്കാണ്! അവർ ഒരു നാഷണൽ അവാർഡ് ജേതാവ് കൂടിയാണ് അപ്പോൾ പിന്നെ പറയേണ്ട കാര്യമില്ലല്ലോ; കുഞ്ചാക്കോ ബോബൻ

- Link: https://ml.b4blaze.com/film-news/kunchacko-boban-about-priyamani
- Published: 2025-02-22T15:08:27+05:30
- Author: Suji

പ്രേക്ഷക പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ഓഫീസര്‍
ഓണ്‍ ഡ്യൂട്ടി തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്.ഈ ചിത്രത്തിൽ
ചാക്കോച്ചന്റെ നായിക ആയി എത്തിയത് പ്രിയാമണി ആയിരുന്നു. ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും
പ്രിയാമണിയും ആദ്യമായി ഒന്നിച്ചുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ടായിരുന്നു. ഇപ്പോൾ
പ്രിയ മണിയെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. താന്‍ പ്രിയാമണിയുടെ
കൂടെ അഭിനയിക്കുമ്പോള്‍ ഏറെ കംഫേര്‍ട്ടബിളായിരുന്നു.

![](https://i0.wp.com/images.b4blaze.com/2025/02/kunchako1-1.jpg?resize=820%2C450&
ssl=1)

താന്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നന്നായി അഭിനയിച്ചിട്ടുണ്ടെങ്കില്‍ , അതിന്റെ ക്രഡിറ്റ്
ശരിക്കും പ്രിയമണിക്കും കൂടിയുള്ളതാണ്, പ്രിയാമണി ഒരു നാഷണല്‍ അവാര്‍ഡ് ജേതാവാണ്. അപ്പോള്‍
പിന്നെ അവളുടെ അഭിനയത്തെ കുറിച്ച് കൂടുതലൊന്നും പറയേണ്ട ആവശ്യമില്ലല്ലോ, ഒരു സിനിമ 
ചെയ്യുമ്പോള്‍ ആ കഥാപാത്രത്തിന്റെ മൂഡിലേക്ക് പോകുക എന്നൊരു പ്രോസസുണ്ട്. അതില്‍ ഏറെ
വിശ്വസിക്കുന്ന ആളാണ് ഞാന്‍.

മേക്കപ്പും കോസ്റ്റിയൂമുമൊക്കെ ഇട്ട് കഴിഞ്ഞ ശേഷം സെറ്റിലേക്ക് വരുമ്പോള്‍ നമ്മള്‍ 
പിന്നെ ആ കഥാപാത്രമാണ്. എന്നാല്‍ കൂടെ അഭിനയിക്കുന്ന ആളും അങ്ങനെ തന്നെ ചിന്തിച്ചാല്‍
മാത്രമേ അവിടെ കാര്യമുള്ളൂ. അതുകൊണ്ടു ഞാൻ ആ സിനിമയിൽ നല്ല അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ടെങ്കിൽ
അതിന്റെ ക്രഡിറ്റ് പ്രിയാമണിക്കും കൂടിയുള്ളതാണ് കുഞ്ചാക്കോ ബോബൻ പറയുന്നു.

![](https://i0.wp.com/images.b4blaze.com/2025/02/priya-2.jpg?resize=900%2C600&ssl
=1)
