# ആ സിനിമയിൽ ശ്രീവിദ്യാമ്മയുടെ മടിയിലിരിക്കുന്ന ഒരു അഞ്ചുവയസുകാരൻ പയ്യൻ, എന്നാൽ ആ പയ്യൻ അവരുടെ പിന്നീട് മകനായി അഭിനയിച്ചു, പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അതൊന്നും കാണിക്കാത്ത നടി; കുഞ്ചാക്കോ ബോബൻ

- Link: https://ml.b4blaze.com/film-news/kunchacko-boban-about-srividya
- Published: 2025-02-22T17:28:52+05:30
- Author: Suji

പ്രേക്ഷകർ ഒരിക്കലും മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച നടി ശ്രീവിദ്യ. ഇപ്പോൾ നടിയെ
കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ 
ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഫിലിംഫെയറിനോട് സംസാരിക്കുകയായിരുന്നു
താരം. അനിയത്തിപ്രാവാണ് അവരോടൊപ്പമുള്ള എന്റെ ആദ്യ സിനിമ. പക്ഷെ 1981 ൽ പുറത്തിറങ്ങിയ
ധന്യ എന്ന സിനിമയുണ്ട്. ശ്രീവിദ്യാമ്മയായിരുന്നു അതിൽ പ്രധാന കഥാപാത്രം ചെയ്തത്.സിനിമ
സംവിധാനം ചെയ്തത് ഫാസിലും ,നിർമ്മിച്ചത് എന്റെ പിതാവുമാണ് നടൻ പറയുന്നു.

![](https://i0.wp.com/images.b4blaze.com/2025/02/aniyathipravu.jpg?resize=1200%2C628&
ssl=1)

സിനിമയിൽ ശ്രീവിദ്യാമ്മയുടെ മടിയിൽ ഇരിക്കുന്ന അഞ്ച് വയസുകാരനെ കാണാം. ​അതിലെ ഒരു ഗാന
രം​ഗത്തിലായിരുന്നു അങ്ങനൊരു സീൻ. വർഷങ്ങൾക്ക് ശേഷം ഞാൻ നായകനായി വന്നപ്പോൾ ശ്രീവിദ്യാമ്മ
എന്റെ അമ്മയായി അഭിനയിച്ചു. രണ്ടാമത്തെ സിനിമ നക്ഷത്രത്താരാട്ടിലും ഞങ്ങൾ ഒരുമിച്ച്
അഭിനയിച്ചു. ഇങ്ങനെ ഒരു നിലാപക്ഷിയാണ് ഞങ്ങൾ അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമയെന്ന്
കരുതുന്നു,

ബ്യൂട്ടിഫുളും ​,ഗ്രേസ്ഫുളുമായ ഒരു   നടിയായിരുന്നു അവർ. കൂടാതെ വളരെ നല്ല ​ഗായികയും,
വ്യക്തിയുമായിരുന്നു ശ്രീവിദ്യാമ്മ . ‌‌പ്രശ്നങ്ങൾ നേരിട്ടപ്പൊഴൊന്നും ഒരിക്കലും അത്
മുഖത്തോ പെരുമാറ്റത്തിലോ കാണിച്ചിട്ടില്ല. ഇന്നും സിനിമകളിൽ എനിക്ക് മരിച്ച പോയ അമ്മയുണ്ടെങ്കിൽ
ശ്രീവിദ്യാമ്മയുടെ ഫോട്ടായാണ് സംവിധായകർ ആദ്യം നിർദ്ദേശിക്കുക, കുഞ്ചാക്കോ ബോബൻ പറഞ്ഞു.

![](https://i0.wp.com/images.b4blaze.com/2025/02/chakochan-1.webp?resize=1200%2C900&
ssl=1)
