# കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഗര്‍ര്‍ര്‍!!!

- Link: https://ml.b4blaze.com/film-news/kunchacko-boban-and-suraj-venjaramoodu-in-the-movie-grrr-first-look-poster
- Published: 2023-12-25T18:22:43+05:30
- Author: Anu

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ്‘
ഗര്‍ര്‍ര്‍… ഓള്‍ റൈസ്, ദി കിംഗ് ഈസ് ഹിയര്‍’. പൃഥ്വിരാജ് നായകനായെത്തിയ ‘എസ്രാ’യ്ക്ക്
ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗര്‍ര്‍ര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അനഘ എല്‍കെ, ശ്രുതി രാമചന്ദ്രന്‍,
രാജേഷ് മാധവന്‍, ഷോബി തിലകന്‍, ധനേഷ് ആനന്ദ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ്
ചിത്രം നിര്‍മ്മിക്കുന്നത്. സിനിഹോളിക്‌സ് ആണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. ഫസ്റ്റ്
ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ആരാധകരുടെ പ്രതീക്ഷയും വന്‍ ഉയരത്തിലാണ്.
  സംവിധായകന്‍
ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍
ഒരുക്കിയിരിക്കുന്നത്.

മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നില്‍ വീഴുന്നതും അയാളെ രക്ഷിക്കാന്‍
സെക്യൂരിറ്റി ഗാര്‍ഡ് കൂടെ ചാടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
2024 ഫെബ്രുവരിയിലാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.
  ഛായാഗ്രഹണം: ജയേഷ് നായര്‍, 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മിഥുന്‍ എബ്രഹാം, ദിനേഷ് എസ് ദേവന്‍, സനു കിളിമാനൂര്‍,
എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം, പശ്ചാത്തല സംഗീതം: ഡോണ്‍ വിന്‍സെന്റ്, കലാസംവിധാനം:
രഖില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍:
ശ്രീജിത്ത് ശ്രീനിവാസന്‍, വിഎഫ്എക്‌സ് : എഗ് വൈറ്റ് വിഎഫ്എക്‌സ്, മേക്കപ്പ്: ഹസ്സന്‍
വണ്ടൂര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, അധിക ഡയലോഗുകള്‍: ആര്‍ജെ മുരുകന്‍, ചീഫ് അസോസിയേറ്റ്
ഡയറക്ടര്‍: ആല്‍വിന്‍ ഹെന്റി, മിറാഷ് ഖാന്‍, വരികള്‍: വൈശാഖ് സുഗുണന്‍, ഡിസൈന്‍: ഇല്യുമിനാര്‍ട്ടിസ്റ്റ്,
പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്റ്‌സ്,
എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
