# ‘ദേവദൂതർ പാടി’…മമ്മൂക്കയ്‌ക്കൊപ്പം വേദിയിൽ ചുവട് വെച്ച് ചാക്കോച്ചൻ

- Link: https://ml.b4blaze.com/film-news/kunchacko-boban-dancing-with-mammootty
- Published: 2023-07-09T18:09:16+05:30
- Author: Shilpa

മമ്മൂക്കയ്‌ക്കൊപ്പം ഡാൻസ് കളിക്കുന്ന കുഞ്ചാക്കോ ബോബന്റെ ഈ ഒരു വീഡിയോ ആണ് സോഷ്യൽ 
മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സന്തോഷത്തിന്റെ കൊടുമുടി കയറിയ നിമിഷം എന്നാണ് കുഞ്ചാക്കോ
ബോബൻ ആ ഒരു നിമിഷത്തെ കുറിച്ച് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/WhatsApp-Image-2023-
07-09-at-5.52.13-PM-1-287x300.jpeg?resize=694%2C725&ssl=1)

മാഞ്ചസ്റ്റർ സിറ്റിയിൽ വെച്ച് സംഘടിപ്പിച്ച ആനന്ദ് ടീവീ അവാർഡ്‌സിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു
ഇരുവരും. അതിനിടയിലാണ് വേദിയിൽ ചാക്കോച്ചന് ബെസ്റ്റ് ആക്ടർ പുരസ്ക്കാരം നൽകിയതിന് ശേഷം
മമ്മൂക്കയ്‌ക്കൊപ്പം ചാക്കോച്ചൻ ദേവദൂതർ പാടി എന്ന പാട്ടിനു ഡാൻസ് കളിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/WhatsApp-Image-2023-
07-09-at-5.52.14-PM-292x300.jpeg?resize=817%2C839&ssl=1)

ചാക്കോച്ചൻ തന്നെയാണ് ഈ ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ബെസ്റ്റ് ആക്ടറിൽ നിന്ന് തന്നെ ബെസ്റ്റ് ആക്ടർ പുരസ്ക്കാരം ലഭിച്ചതിനു അദ്ദേഹത്തോടൊപ്പം
ചുവടുവയ്ക്കാൻ സാധിച്ചതിനും നന്ദി പറയുകയാണ് ചാക്കോച്ചൻ പോസ്റ്റിൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/WhatsApp-Image-2023-
07-09-at-5.52.13-PM-289x300.jpeg?resize=751%2C780&ssl=1)
