# അമൽ നീരദ് ചിത്രത്തിൽ വില്ലനാവാനൊരുങ്ങി കുഞ്ചാക്കോ ബോബൻ

- Link: https://ml.b4blaze.com/film-news/kunchacko-boban-new-film
- Published: 2023-04-01T10:04:29+05:30
- Author: Ajay

മലയാളത്തിൽ റൊമാന്റിക് ഹീറോയായി എത്തിയ കുഞ്ചാക്കോ ബോബൻ ഇന്ന് കൈവെക്കാത്ത ജോണർ മലയാളത്തിൽ
ഇല്ലെന്നു പറയാം. പുതിയ ഓരോ സിനിമയിലും തന്റെതായ വ്യത്യസ്തസ പുലർത്താൻ കുഞ്ചാക്കോ ബോബൻ
ശ്രമിക്കാറുണ്ട്.ഇനി കുഞ്ചാക്കോ ബോബൻ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നത് പുത്തൻ
പരിവേഷത്തോടെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/chckn.jpg?resize
=1280%2C720&ssl=1)

ട്രാഫിക്, സ്പാനിഷ് മസാല, സീനിയേഴ്‌സ്, വേട്ട തുടങ്ങിയ ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബൻ
നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. വീണ്ടും വില്ലൻ കഥാപാത്രമാവാൻ
ഒരുങ്ങുകയാണ് താരം. അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നടൻ വില്ലൻ കഥാപാത്രമാകുന്നത്.
നെഗറ്റീവ് ഷേഡിൽ നിന്ന് വില്ലൻ പരിവേഷത്തോടെ എത്തുന്ന നടനെ കാണാനുള്ള കാത്തിരിപ്പിലാണ്
ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/kunjakkoboban.jpg?
resize=1280%2C720&ssl=1)

കുഞ്ചാക്കോ ബോബനും അമൽ നീരദും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ഭീഷ്മ പർവർവത്തിനു ശേഷം
അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. അതേ സമയം
എന്താടാ സജിയാണ് ചാക്കോച്ചന്റെതായി ഉടൻ തിയറ്ററിലെത്തുന്നത്. കൂടാതെ ചാവേർ, പദ്മിനി,
2018 തുടങ്ങി താരത്തിന്റെതായി നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുത്

 
