# പ്രതികൂല സാഹചര്യം! ചാക്കോച്ചന്റെ ‘പദ്മിനി’ റിലീസ് തീയതി നീട്ടി 

- Link: https://ml.b4blaze.com/film-news/kunchacko-boban-new-movie-padmini-change-the-relese-daite
- Published: 2023-07-06T16:22:22+05:30
- Author: B4blaze News Desk

കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രമാണ് പദ്മിനി, എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസ് 
തീയ്യതി മാറ്റിവെച്ചിരിക്കുകയാണ് , കാരണം ഇപ്പോളത്തെ ഈ പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾ
ബുദ്ധിമുട്ടുന്ന   സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെക്കാൻ അണിയറപ്രവര്തകര്
തീരുമാനിച്ചിരിക്കുകയാണ്, ജൂലൈ ഏഴിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്,
മറ്റൊരു റിലീസ് തീയതി ഇതുവരെയും കണ്ടെത്തിയിട്ടില്ല,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/padmini1.jpg?resize
=1131%2C556&ssl=1)

തിങ്കളാഴ്ച്ച നിസ്ചയം എന്ന ചിത്രത്തിന് ശേഷം സെന്ന ഹേഗെഡ സംവിധാനം ചെയ്യുന്ന ചിത്രമാണ്
പദ്മിനി, ചിത്രത്തിൽ  നായകനായി ചാക്കോച്ചൻ, ഇതിൽ മൂന്നു നായികമാരാണ്, അപർണ്ണ ബാലമുരളി,
മഡോണ, വിൻസി അലോഷ്യസ്, ലിറ്റിൽ ബിഗ് ഫിലിംസ് ബാനറിൽ പ്രശോഭ് കൃഷ്ണയും, സുവിൻ വർക്കിയുമാണ്
ചിത്രം നിർമിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/chakochan1.jpg?resize
=1086%2C555&ssl=1)

ദീപു പ്രദീപ് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്, ഒരു നർമ്മ പ്രധാന്യമുള്ള ഈ ചിത്രത്തിൽ
മാളവിക മേനോൻ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, സജിൻ ചെറുകയിൽ, ആത്തിഫ് സലിം, ഗോകുൽ
തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/padmini2.jpg?resize
=729%2C542&ssl=1)

 
