# മാജിക്കല്‍ പാതിര..! ദൈവകൃപയാല്‍ 2023 വലുതും മികച്ചതുമാകും..! ചാക്കോച്ചന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍!

- Link: https://ml.b4blaze.com/film-news/kunchacko-boban-new-post-anchaam-pathira
- Published: 2022-09-05T09:48:11+05:30
- Author: B4blaze News Desk

മലയാള സിനിമ കണ്ട മികച്ച ക്രൈം ത്രില്ലര്‍ സിനിമകളില്‍ ഒന്നായിരുന്നു ‘അഞ്ചാം പാതിരാ’..
സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വിവരങ്ങളും സിനിമാ പ്രേമികള്‍ വളരെ ആവേശത്തോടയാണ്
കാത്തിരിക്കുന്നത്. അവരിലേക്കാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്റെ പുതിയ പോസ്റ്റ് എത്തിയിരിക്കുന്നത്.
പുതിയ ചിത്രം അടുത്ത വര്‍ഷം തന്നെ ഉണ്ടാകുമെന്ന സൂചനകള്‍ നല്‍കിയിരിക്കുകയാണ് കുഞ്ചാക്കോ
ബോബന്‍ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ. മിഥുന്‍ മാനുവല്‍ തോമസാണ് അഞ്ചാം പാതിര 
സംവിധാനം ചെയ്തിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/305298336_2332369963582128_1442035325311431293_n.
jpg?resize=804%2C540&ssl=1)

നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും മിഥുന്‍ മാനുവല്‍ തോമസുമൊപ്പമുള്ള ചിത്രമാണ് 
കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ‘മാജിക്കല്‍ പാതിര, 
ദൈവകൃപയാല്‍ 2023 വലുതും മികച്ചതുമാകും, പാര്‍ടണേഴ്‌സ് ഇന്‍ ക്രൈം’ എന്നാണ് കുഞ്ചാക്കോ
ബോബന്‍ കുറിച്ചിരിക്കുന്നത്. അഞ്ചാം പാതിരാ 2, ആറാം പാതിരാ ലോഡിംഗ്.. എന്നിങ്ങനെ കമന്റുകള്‍
കുറിച്ച് ആരാധകരും എത്തുന്നു..

‘ആറാം പാതിരാ’ എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും ചിത്രം ‘അഞ്ചാം പാതിരാ’യുടെ തുടര്‍ച്ചയല്ല..
എന്നാണ് പറയുന്നത്. ‘അഞ്ചാം പാതിരാ’യുടെ തുടര്‍ച്ചയല്ല.

![ancham pathira movie release on january 20](https://i0.wp.com/ml.b4blaze.com/wp-
content/uploads/2019/12/ancham-pathira-movie-releas.jpg?resize=960%2C497&ssl=1)

മറിച്ച് ‘അഞ്ചാം പാതിരാ’യില്‍ കുഞ്ചാക്കോ ബോബന്‍’ അവതരിപ്പിച്ച അന്‍വര്‍ ഹുസൈന്‍ എന്ന
കഥാപാത്രത്തിന്റെ പുതിയൊരു കേസ് അന്വേഷണമാണ് ചിത്രത്തില്‍ പറയുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
