# അന്ന് ജഗദീഷേട്ടന്റെ പ്രായം വെച്ച് ഞാൻ വിശ്രമിച്ചോളാൻ പറഞ്ഞു, എന്നാൽ ചിത്രത്തിൽ  അദ്ദേഹം ചെയ്യ്ത ഡാൻസ് എന്നെ ഞെട്ടിച്ചു; കുഞ്ചാക്കോ ബോബൻ

- Link: https://ml.b4blaze.com/film-news/kunchacko-boban-on-satya-shivam-sundaram-movie-and-jagadeesh
- Published: 2025-02-14T17:49:11+05:30
- Author: Suji

പുതുമുഖ നായിക ആയി അശ്വതി മേനോൻ അഭിനയിച്ച കുഞ്ചാക്കോ ബോബൻ ചിത്രമായിരുന്നു സത്യം ശിവം
സുന്ദരം, ഈ ചിത്രത്തിൽ പങ്കജാക്ഷൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജഗദീഷ് ആയിരുന്നു,
ഇപ്പോൾ ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ ജഗദീഷ് ഡാൻസ് കളിച്ച കാര്യത്ത് കുറിച്ച് തുറന്നു
പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ, ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം
പറയുന്നത്. സത്യം ശിവം സുന്ദരം സിനിമയുടെ സമയത്ത് താനുമായി നല്ല പ്രായ വ്യത്യാസമുള്ളത്
കൊണ്ട് താന്‍ ജഗദീഷിന് അന്ന് അതിന്റേതായ ബഹുമാനം നല്‍കിയിരുന്നു.

![](https://i0.wp.com/images.b4blaze.com/2025/02/sathyan-1.jpg?resize=686%2C386&
ssl=1)

ആ സിനിമയില്‍ ‘അവ്വാ അവ്വാ’ എന്ന പാട്ടുണ്ടായിരുന്നല്ലോ. ആ സമയത്ത് ജഗദീഷേട്ടന്റെ പ്രായം
പരിഗണിച്ചിട്ട് വേണമെങ്കില്‍ റെസ്റ്റ് ചെയ്‌തോളൂവെന്ന് പറഞ്ഞു.അന്ന് ആര്‍ക്ക് പ്രായമായെന്നാണ്
പറയുന്നത് വാ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലൊക്കേഷനില്‍ ഞങ്ങളേക്കാള്‍ ഫുള്‍ ഓണായിട്ട്
കണ്ടത് ജഗദീഷേട്ടനെ ആയിരുന്നു. അന്ന് ആ പാട്ടില്‍ ഏറ്റവും എനര്‍ജറ്റിക്കായിട്ട് ഡാന്‍സ്
ചെയ്തത് അദ്ദേഹമായിരുന്നു,കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

![](https://i0.wp.com/images.b4blaze.com/2025/02/jagadeesh1-1.jpg?resize=700%2C341&
ssl=1)

റാഫി – മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ 2000ല്‍ സിയാദ്‌കോക്കര്‍ നിര്‍മിച്ച ചിത്രമായിരുന്നു
സത്യം ശിവം സുന്ദരം. ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ബാലചന്ദ്ര മേനോന്‍ തുടങ്ങിയ 
മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്. ന്ദ്രഹാസന്‍ എന്ന ചന്ദ്രു ആയി കുഞ്ചാക്കോ
ബോബന്‍ അഭിനയിച്ചപ്പോള്‍ ചന്ദ്രുവിന്റെ സുഹൃത്തായ പങ്കജാക്ഷനായി എത്തിയത് നടന്‍ ജഗദീഷ്
ആയിരുന്നു.

![](https://i0.wp.com/images.b4blaze.com/2025/02/chakochan.jpg?resize=900%2C504&
ssl=1)
