# ചാക്കോച്ചന്റെ മകന്റെ പിറന്നാളിന് സുരക്ഷാ തൊപ്പിവെച്ച് വീട്ടുകാര്‍..!!

- Link: https://ml.b4blaze.com/film-news/kunchacko-boban-son-birthday-celebration
- Published: 2022-04-18T08:32:10+05:30
- Author: Rahul

ബാലതാരമായി സിനിമയിലേക്ക് കടന്ന് വന്ന് അനിയത്തിപ്രാവ് എന്ന ഒരൊറ്റ സിനിമ കൊണ്ട് തന്നെ
പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. തുടക്കത്തില്‍ തന്നെ ഒരു ചോക്ലേറ്റ്
നായക പരിവേഷത്തില്‍ എത്തിയ താരം പതിയെ സീരിയസ് റോളുകളിലേക്ക് മാറുന്ന കാഴ്ച്ചയാണ് പിന്നീട്
ആരാധകര്‍ കണ്ടത്. ഒരു നടന്‍ എന്ന നിലയില്‍ കുഞ്ചാക്കോ ബോബന്റെ ആ മാറ്റവും ഇരുകൈയ്യും
നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. താരത്തെ പോലെ തന്നെ നടന്റെ കുടുംബാംഗങ്ങളും ആരാധകര്‍ക്ക്
പ്രിയപ്പെട്ടവരാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/isah-238x300.jpg?
resize=1157%2C1458&ssl=1)

ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ 
സന്തോഷം ഉണര്‍ത്തുന്നത്. പ്രിയപ്പെട്ട താരത്തിന്റെ എല്ലാമെല്ലാമായ ഒരേയൊരു മകന്റെ പിറന്നാള്‍
ദിനം ഗംഭീര ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ചാക്കോച്ചന്‍. പിറന്നാള്‍ ആഘോഷത്തിന്റെ 
ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. മകന്‍ ഇസഹാഖിന്റെ പിറന്നാള്‍
ആഘോഷത്തിനായി കുഞ്ചാക്കോയും ഭാര്യ പ്രിയയും കണ്ടുപിടിച്ച തീം ആണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kunchacko-300x195.
jpg?resize=1158%2C752&ssl=1)

ആരാധകരെ ആകര്‍ഷിച്ചത്. പ്രിയപ്പെട്ട മകന്റെ മൂന്നാം പിറന്നാള്‍ ആഘോഷത്തിന് കണ്‍സ്ട്രക്ഷന്‍
വര്‍ക്ക് തീം ആണ് ഇവര്‍ തിരഞ്ഞെടുത്തത്. ഇത്തരം സ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന സുരക്ഷാ
തൊപ്പി വെച്ചായിരുന്നു കുടുംബാംഗങ്ങളെല്ലാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. വര്‍ഷങ്ങളുടെ
കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആദ്യത്തെ കണ്‍മണിയായി
ഇസഹാഖ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kunchacko-3-241x300.
jpg?resize=1150%2C1432&ssl=1)

പിറന്നത്. പിന്നീട് മകനോടൊപ്പം ജീവിതത്തിലെ ഓരോ നിമിഷവും ഇവര്‍ ആഘോഷമാക്കി മാറ്റുകയാണ്.
അതേസമം, കുഞ്ഞിന് പിറന്നാള്‍ ദിനാശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്റെ സുഹൃത്തുക്കളും
സഹപ്രവര്‍ത്തകരും ആരാധകരും രംഗത്ത് എത്തിയിരുന്നു.
