# ത്രില്ലർ ചിത്രവുമായി കുഞ്ചാക്കോ ബോബൻ, പ്രിയാമണി! ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു 

- Link: https://ml.b4blaze.com/film-news/kunchako-boban-and-priyamani-in-new-movie
- Published: 2024-04-27T12:51:02+05:30
- Author: Suji

നടൻ കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിക്കുന്ന പുതിയ
ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്,
നടൻ ജിത്തു അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ചിത്രത്തിന്റെ ചിത്രീകരണം
എറണാകുളം ലയൺ കമ്മ്യുണിറ്റി ഹാളിൽ വെച്ച് ആരംഭിച്ചു. ഒരു ഇമോഷണൽ ക്രൈം ത്രില്ലറിൽ ഒരുങ്ങുന്ന
ഈ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഷാഹി കബീർ ആണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/chako1.jpg?resize
=1092%2C401&ssl=1)

നായാട്ട്, ഇരട്ട എന്നി ചിത്രങ്ങളിൽ ശ്രെദ്ധേയമായ വേഷം ചെയ്യ്ത നടനാണ് ജിത്തു അഷറഫ്,
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും,
രഞ്ജിത്ത് നായരും, മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റോബി വര്ഗീസ് രാജ് ആണ് ഈ ചിത്രത്തിന്റെ ക്യമാറ ചലിപ്പിക്കുന്നത്, കണ്ണൂർ സ്‌ക്വാഡ് 
ചിത്രത്തിന്റെ സംവിധായകൻ ആണ് റോബി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ku1-1.jpg?resize
=443%2C376&ssl=1)

ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോജ് കെ യു, ശ്രീകാന്ത് മുരളി,
ജഗദീഷ്, ഉണ്ണി ലാലു, അനുനാഥ്, വിഷ്ണു ജി വാര്യർ, ജയാ കുറുപ്പ്, വൈശാഖ് ശങ്കർ, ഐശ്വര്യ
തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/pr1-6.jpg?resize
=802%2C600&ssl=1)

 
