# ‘അന്യഗ്രഹ ജീവികളുമായി’കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണ പൊതുവാളും വീണ്ടും ഒന്നിയ്ക്കുന്നു!

- Link: https://ml.b4blaze.com/film-news/kunchako-boban-ratheesh-balakrishna-poduval-new-movie
- Published: 2024-05-21T18:24:41+05:30
- Author: Anu

വന്‍ വിജയമായ ന്നാ താന്‍ കേസ് കൊട് ചിത്രത്തിന് പിന്നാലെ രതീഷ് ബാലകൃഷ്ണ പൊതുവാളും 
കുഞ്ചാക്കോ ബോബനും വീണ്ടും ഒ്ന്നിയ്ക്കുന്നു. അന്യഗ്രഹ ജീവികള്‍ എന്നാണ് ചിത്രത്തിന്റെ
പേര്. സയന്‍സ് ഫിക്ഷന്‍ സിനിമയായിരിക്കും അണിയറയില്‍ ഒരുങ്ങുന്നത്.
 ഭൂമിയില്‍ ജീവിതം
സാധ്യമാണോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി എത്തുന്ന അന്യഗ്രഹ ജീവിയെ ചുറ്റിപ്പറ്റിയാണ്
ചിത്രത്തിന്റെ കഥ.  ചിത്രം നിര്‍മ്മിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍
പുരോഗമിയ്ക്കുകയാണെന്ന് രതീഷ്് ബാലകൃഷ്ണ പൊതുവാള്‍ അറിയിച്ചു. എന്തായാലും കൗതുകകരമായ
ഒരു ചിത്രമായിരിക്കും എത്തുക എന്നും സംവിധായകന്‍ അറിയിച്ചു.  ന്നാ താന്‍ കേസ് കൊട് 
എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ചിത്രം സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ
എന്ന ചിത്രവും തിയ്യേറ്ററിലെത്തിയിരിക്കുകയാണ് . സിനിമ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ്
നേടുന്നത്. ചിത്രത്തിലും ചാക്കോച്ചന്‍ അതിഥി വേഷത്തിലെത്തിയിരുന്നു.
