# ‘ന്നാ താന്‍ കിസ് കൊട്’ എന്നല്ല സിനിമ!!! ചാക്കോച്ചന്റെ മറുപടി വൈറല്‍

- Link: https://ml.b4blaze.com/film-news/kunchako-boban-replay-to-veena-viral
- Published: 2022-08-04T17:24:16+05:30
- Author: Anu

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചാക്കോച്ചന്‍ ചിത്രമാണ് ന്നാ താന്‍ കേസ്
കൊട് എന്നത്. ചിത്രത്തിലുള്ള ചാക്കോച്ചന്റെ തകര്‍പ്പന്‍ ദേവദൂതര്‍ പാട്ടിലെ ഡാന്‍സ്
ഇപ്പോഴും സോഷ്യലിടത്ത് ട്രെന്‍ഡിങ്ങാണ്. കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ്
ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട് എന്നത്. 
ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.
  ചിത്രത്തിന്റെ
പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ ചാക്കോച്ചന്‍ പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഈ ചിത്രത്തിലും ചാക്കോച്ചന്റെ ചുംബന രംഗം ഉണ്ടോ എന്നായിരുന്നു അവതാരക വീണയുടെ ചോദ്യം.
ഇതിന് നല്ല കിടുക്കന്‍ മറുപടിയാണ് ചാക്കോച്ചന്‍ നല്‍കിയിരിക്കുന്നത്.  ‘ന്നാ താന്‍ 
കിസ് കൊട്’ എന്നല്ല സിനിമയുടെ പേര് എന്നാണ് ചാക്കോച്ചന്‍ നല്‍കിയ മറുപടി. എന്തായാലും
ഈ മറുപടി ഇപ്പോള്‍ വൈറലാണ്. ചിത്രത്തിലെ നായിക ഗായത്രിയും അഭിമുഖത്തിലുണ്ടായിരുന്നു.
മുന്‍പ് ഭീമന്റെ വഴി എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ ചെയ്ത ചുംബനരംഗം ഏറെ വൈറലായിരുന്നു.
