# അച്ഛന്‍മാരെ… നിങ്ങളുടെ കുട്ടിയുടെ കുട്ടിയാകൂ!! ഫാദേഴ്‌സ് ഡേ ആശംസകളുമായി ചാക്കോച്ചന്‍

- Link: https://ml.b4blaze.com/film-news/kunchako-boban-wishes-happy-fathers-day
- Published: 2023-06-18T19:51:16+05:30
- Author: Anu

മലയാളത്തിന്റെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍. എവര്‍ഗ്രീന്‍ താരമാണ് ചാക്കോച്ചന്‍.
ചോക്ലേറ്റ് ഹീറോയില്‍ നിന്നും വ്യത്യസ്ത റോളുകളും ചെയ്ത് വിസ്മയിപ്പിക്കുകയാണ് ചാക്കോച്ചന്‍.
എല്ലാതരം റോളുകളും ഭദ്രമാണെന്ന് ചാക്കോച്ചന്‍ തെളിയിച്ചുകഴിഞ്ഞു.

ഇപ്പോഴിതാ ഫാദേഴ്‌സ ഡേയിലെ താരത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. മകന്‍ ഇസഹാഖിനൊപ്പം
ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണ് താരം. ‘പ്രിയ അച്ഛന്‍മാരെ… നിങ്ങളുടെ കുട്ടിയുടെ കുട്ടിയാകൂ…
ഹാപ്പി അപ്പന്‍മാര്‍സ് ഡേ’, എന്ന് പറഞ്ഞാണ് താരം ഹൃദ്യമായ വീഡിയോ പങ്കുവച്ചത്.
  വീടിനകത്ത്
കുട്ടിസൈക്കിളും ചവിട്ടി വരുന്ന ചാക്കോച്ചനാണ് വീഡിയോയില്‍. ഇസുവും മറ്റൊരു കുട്ടിയും
ചാക്കോച്ചനുമാണ് വീഡിയോയില്‍. ഇസുക്കുട്ടന്‍ ചവിട്ടുന്ന സൈക്കിളിനേക്കാള്‍ ചെറിയ സൈക്കിളാണ്
ചാക്കോച്ചന്‍ ചവിട്ടുന്നതെന്നതാണ് കൗതുകം നിറയ്ക്കുന്നത്.

![kunchako boban](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/kunchako-
boban.jpg?resize=480%2C356&ssl=1)

kunchako boban

‘അപ്പോ ഇതിലേതാ കുട്ടി…’, ‘ഇതില്‍ അച്ഛന്‍ ഇല്ലല്ലോ മൂന്നും കുട്ടികളാണല്ലോ’, എന്നൊക്കെയാണ്
ആരാധകരുടെ രസകരമായ കമന്റുകള്‍. വീഡിയോ എന്തായാലും സോഷ്യലിടത്ത് വൈറലായിക്കഴിഞ്ഞു.
