# സോഷ്യല്‍ മീഡിയ നിറഞ്ഞ് ‘ലോക്കല്‍ ചാക്ക്‌സണ്‍’ ; ചാക്കോച്ചന്റെ വൈറല്‍ ഡാന്‍സിന് പിന്നിലെ കൊറിയോഗ്രാഫി ആരുടേത്?

- Link: https://ml.b4blaze.com/film-news/kunchchako-boban-local-jackson-viral-on-social-media
- Published: 2022-07-26T16:36:03+05:30
- Author: Gargi

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലൂടെ ‘
ദേവദൂതര്‍ പാടി’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം വീണ്ടും വൈറല്‍ ആയിരിക്കുകയാണ്. പാട്ടിന്
ചാക്കോച്ചന്‍ ചുവട് വെച്ചിരിക്കുന്നതും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഉത്സവ 
പറമ്പില്‍ നിന്ന് ദേവദൂതര്‍ എന്ന പാട്ടിന് മൈക്കിള്‍ ചാക്ക്സണ്‍ സ്‌റ്റൈലില്‍ ഡാന്‍സ്
കളിക്കുന്ന ചാക്കോച്ചനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറ്റസുകളിലും നിറഞ്ഞു 
നില്‍ക്കുന്നത്. ചാക്കോച്ചനെ ഈ സ്റ്റെപ്പുകള്‍ പഠിപ്പിച്ചതാരാണെന്ന് തിരയുകയാണ് സോഷ്യല്‍
മീഡിയ. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ വൈറലായ ഡാന്‍സ് കൊറിയോഗ്രാഫിക്ക് പിന്നിലെന്നാണ്
റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിലെ ടീസറും പ്രേക്ഷകര്‍ ഇത്തരത്തില്‍ ഏറ്റെടുത്തിരുന്നു. കാഴ്ച്ചയിലും സംസാരത്തിലുമെല്ലാം
ഇതുവരെ ചെയ്തതില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തതയുള്ള കഥാപാത്രമാണ് ന്നാ താന്‍ 
കേസ് കൊട് എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. രാജീവന്‍ എന്നാണ് കഥാപാത്രത്തിന്റെ
പേര്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/nna-than-case-kodu.
jpg?resize=856%2C535&ssl=1)

നടന്‍ മമ്മൂട്ടിയാണ് വീഡിയോ ഗാനം തന്റെ ഫേയ്സ്ബുക്കിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
കാതോട് കാതോരം എന്ന സിനിമയിലെ ലക്ഷകണക്കിന് ആള്‍ക്കാരുടെ വികാരമായി മാറിയ ‘ദേവദൂതര്‍
പാടി’ എന്ന ഗാനം 37 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ
പുനഃസൃഷ്ടിക്കാന്‍ പോവുകയാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ പ്രിയപ്പെട്ട
കുഞ്ചാക്കോ ബോബനും മുഴുവന്‍ ടീമിനും എല്ലാ ആശംസകളും നേരുന്നു എന്നാണ് മമ്മൂട്ടി ഫേയ്സ്ബുക്കില്‍
കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/nna-thaan-case-kodu.
jpg?resize=1200%2C628&ssl=1)

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍
പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. എസ്. ടി. കെ ഫ്രെയിംസിന്റെ
ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍
പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും
നിര്‍വ്വഹിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ ഹാസ്യപശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്.
ചിത്രം ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തും. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ്
പ്രധാന താരങ്ങള്‍. ‘സൂപ്പര്‍ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ്
നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
