# ചാക്കോച്ചന്റെയും പ്രിയയുടെയും വിവാഹവാർഷികം !! പ്രിയതമക്ക് രസകരമായ ആശംസയുമായി ചാക്കോച്ചൻ

- Link: https://ml.b4blaze.com/film-news/kunjakko-boban-and-priya-wedding-anniversary
- Published: 2020-04-02T15:30:01+05:30
- Author: Rahul

ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ഇസഹാക്ക് ജീവിത്തിലേക്ക് വന്നപ്പോള്‍ ലോകം കീഴടക്കിയ
സന്തോഷത്തിലാണ് മലയാളികളുടെ ഇഷ്ട നായകൻ കുഞ്ചാക്കോ ബോബന്‍. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ്
വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോള്‍ ചാക്കോച്ചന്റേയും പ്രിയയുടേയും
ലോകം. ഇന്ന് ചാക്കോച്ചന്റേയും പ്രിയയുടെയും വിവാഹ വാർഷികം ആയിരുന്നു .

⌊kujnakko⌉⌊kujnakko⌉2005 ഏപ്രില്‍ രണ്ടിനായിരുന്നു ഇവര്‍ വിവാഹിതരായത്.14 വര്‍ഷത്തെ
കാത്തിരിപ്പിനൊടുവിലാണ് ജീവിത സാഫല്യം പോലെ ഇസഹാക്കിനെ കിട്ടിയത്. മകന്‍ എത്തിയ ശേഷം
തങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറിയെന്ന് ചാക്കോച്ചനും പ്രിയയും പറഞ്ഞിട്ടുണ്ട്. ഇസ
എന്ന് വിളിക്കുന്ന ഇസഹാക്കിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ചാക്കോച്ചന്‍ ആരാധകര്‍ക്കായി
പങ്കുവയ്ക്കാറുണ്ട്.

![priya kunjakko](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/priya-
kunjakko.png?resize=596%2C445&ssl=1)

”14 വര്‍ഷത്തെ വിവാഹ ജീവിതമെന്ന അനുഗ്രഹം. ജീവപര്യന്തം പോലും 12 വര്‍ഷം മാത്രമേ ഉള്ളൂ,
തമാശ പറഞ്ഞതാണേ. ഭാര്യേ, ഈ ജീവിതം നീ അസാധാരണമാക്കി. ഈ വിവാഹവാര്‍ഷികം ഞങ്ങള്‍ക്കേറെ
പ്രത്യേകതയുള്ളതാണ്. നിങ്ങളുടെ ആശംസകള്‍ക്കും പിന്തുണയ്ക്കും പ്രാര്‍ഥനകള്‍ക്കും നന്ദിഎന്നായിരുന്നു
ചാക്കോച്ചന്‍ അന്ന് കുറിച്ചിരുന്നത്.ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു
ഇരുവരും വിവാഹിതരായത്. കുഞ്ചാക്കോയുടേതായി തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍,
വൈറസ്, അഞ്ചാംപാതിര എന്നിവയായിരുന്നു അവസാനം റിലീസ് ചെയ്‌ത ചിത്രങ്ങള്‍.
