# കാമുകിയെ കാണുവാൻ ഹോസ്റ്റലിൽ ചെന്നു, ബിഷപ്പ് കൈയോടെ പിടികൂടി !! വീഡിയോ

- Link: https://ml.b4blaze.com/film-news/kunjakko-boban-interview
- Published: 2020-01-14T14:55:28+05:30
- Author: Rahul

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ അഭിനയിച്ച അഞ്ചാം പാതിര ഇപ്പോൾ തീയേറ്ററുകളിൽ ഹൗസ്ഫുൾ
ആയിരിക്കുകയാണ്, അനിയത്തിപ്രാവ് എന്ന സിനിമയിൽ കൂടിയാണ് കുഞ്ചാക്കോയെ മലയാളികൾ അറിഞ്ഞു
തുടങ്ങിയത്, ചോക്ലേറ്റ് പയ്യൻ എന്ന വിളിപ്പേരിൽ വളർന്ന താരം ഇപ്പോൾ മലയാളി മനസ്സു കീഴടക്കിയിരിക്കുകയാണ്.
കേരളത്തിലാകെ കാമുകിമാരെ നേടിയെടുത്ത ചാക്കോച്ചന് ലഭിച്ചിട്ടുള്ളത് ആയിരക്കണക്കിന് 
പ്രണയലേഖനങ്ങളാണ്. അവക്കെല്ലാം തന്നെ മറുപടി കൊടുക്കുവാനും ചാക്കോച്ചൻ ശ്രമിച്ചിട്ടുമുണ്ട്.
ധാരാളം പെണ്കുട്ടികൾ ആണ് കുഞ്ചാക്കോയ്ക്ക് നേരെ പ്രണയ അഭ്യർത്ഥനയുമായി എത്തിയിട്ടുള്ളത്,
പക്ഷേ അപ്പോഴും തന്റെ ഉള്ളിൽ ചാക്കോച്ചന് ഇഷ്ടം പ്രിയ കാമുകിയും ഇന്ന് തന്റെ ഭാര്യയും
തന്റെ കുഞ്ഞിന്റെ

![kunjakko intervew](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/
kunjakko-intervew.jpg?resize=894%2C622&ssl=1)

അമ്മയുമായ പ്രിയയോട് തന്നെയായിരുന്നു. പ്രണയത്തിനു ശേഷം 2005 ൽ ഇരുവരും വിവഹിതരായി,
പ്രിയയെ കാണുവാൻ കോളേജ് ഹോസ്റ്റലിൽ പോയ സംഭവം പങ്ക് വെച്ചിരിക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ.
ഞങ്ങൾ പ്രണയിക്കുന്ന സമയത്ത് പ്രിയയെ കാണുവാൻ ഹോസ്റ്റലിൽ പോകാറുണ്ടായിരുന്നു, പള്ളിവക
ആയിരുന്നു കോളേജും ഹോസ്റ്റലും. കുഞ്ചാക്കോ ആ സമയത്ത് എന്തെകിലും പ്രശനം ഉണ്ടക്കിയിട്ടുണ്ടോ
എന്ന ചോദ്യത്തിലും താരം മറുപടി പറയുന്നു, കാമുകിയെ കാണാൻ പോയ ചാക്കോച്ചന് ലഭിച്ചത് 
ബിഷപ്പിന്റെ സത്ക്കാരമാണ്. ബിഷപ്പിനൊപ്പം ഊണ് കഴിച്ചതല്ലാതെ, താൻ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല
എന്നാണ് ചാക്കോച്ചൻ പറയുന്നത്. മറ്റു രസകരമായ വിശേഷങ്ങളും ചാക്കോച്ചൻ ഈ അഭിമുഖത്തിൽ
പങ്കിടുന്നു.

കടപ്പാട്

[10G Media](https://www.youtube.com/channel/UCE5u6pwSJbUZP8ID00DZaeA)
