# അച്ഛന്റെ കുടുംബത്തിനോടൊപ്പം കുഞ്ഞാറ്റ!!  സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്ന് കുടുംബചിത്രം

- Link: https://ml.b4blaze.com/film-news/kunjatta-shares-family-pics-viral
- Published: 2024-01-17T19:10:31+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ താരമാണ് മനോജ് കെ ജയന്‍. ഉര്‍വശിയുടെയും മനോജിന്റെയും മകള്‍ കുഞ്ഞാറ്റ
ആരാധകരേറെയുള്ള താരപുത്രിയാണ്. താരപുത്രി അച്ഛന്റെയും അമ്മയുടെയും പാതയില്‍ സിനിമയിലേക്ക്
ചുവടുവയ്ക്കുകയാണ്. സിനിമയില്‍ സജീവമായിരിക്കെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. മകള്‍ കുഞ്ഞാറ്റ
അച്ഛനോടൊപ്പമായിരുന്നു. അവധിക്കാലത്തെല്ലാം കുഞ്ഞാറ്റ അമ്മയോടൊപ്പം കൂടാറുണ്ട്. മനോജും
ഉര്‍വശിയും വേറെ വിവാഹിതരുമായി.
  ഇപ്പോഴിതാ കുഞ്ഞാറ്റ പങ്കുവച്ച പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
അച്ഛന്റെ കുടുംബത്തോടൊപ്പം ആഘോഷമാക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. കുഞ്ഞാറ്റയ്ക്കും
മനോജ് കെ.ജയനും ഒപ്പം ആശ, ആശയുടെ മകളായ ശ്രേയ, കുഞ്ഞനിയന്‍ അമൃത് എന്നിവരുമുണ്ട്. ദിവസങ്ങള്‍ക്ക്
മുന്‍പ് കുഞ്ഞാറ്റ ശ്രേയയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.  2008ലാണ് ഉര്‍വശിയും
മനോജ് കെ. ജയനും വേര്‍പിരിഞ്ഞത്. ശേഷം മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിച്ചു. ഇരുവരുടെയും
രണ്ടാമത്തെ വിവാഹമായിരുന്നു. ആശയുടെ ആദ്യ വിവാഹത്തിലെ മകളാണ് ശ്രേയ. കുഞ്ഞാറ്റയും ശ്രേയയും
ഒരേ പ്രായമാണ്. മനോജുമായുള്ള ബന്ധത്തില്‍ ആശയ്ക്ക് ഒരു മകനുമുണ്ട്. അമൃത് എന്നാണ് പേര്.
മനോജും കുടുംബവും വിദേശത്താണ് സ്ഥിര താമസമാക്കിയിരിക്കുന്നത്. ബിരുദം പൂര്‍ത്തിയാക്കിയ
കുഞ്ഞാറ്റ അവധിയ്ക്ക് അമ്മയോടൊപ്പമായിരുന്നു. ശ്രേയയും തേജാലക്ഷ്മിയും യുകെയില്‍ ഒന്നിച്ചാണ്
പഠിക്കുന്നത്.
