# ‘കുന്നിറങ്ങിയ പോയ മരം’… നിവിന്‍ പോളിയുടെ പടവെട്ടിലെ വീഡിയോ ഗാനം

- Link: https://ml.b4blaze.com/film-news/kunnirangi-poya-maram-padavettu-video-song
- Published: 2022-12-15T19:03:23+05:30
- Author: Gargi

നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത പടവെട്ടിലെ‘
കുന്നിറങ്ങിയ പോയ മരം’…. എന്ന ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. സംഗീത സംവിധായകന്‍
ഗോവിന്ദ് വസന്തയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. പ്രസൂണ്‍ വി.ടി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത്
ഗോവിന്ദ് വസന്ത തന്നെയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു പടവെട്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/padavettu.jpg?resize
=1280%2C720&ssl=1)

സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിന്റെ
തന്നെ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍
ചിത്രത്തില്‍ എത്തുന്നത്. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ
യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചൂഷണത്തിനുമെതിരെ
പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/nivin-pauly-padavettu.
jpg?resize=1280%2C720&ssl=1)

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ച് സരിഗമ ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് 
നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍,
ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍
അഭിനയിക്കുന്നുണ്ട്.

ബിബിന്‍ പോളാണ് സഹനിര്‍മ്മാതാവ്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. 
അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു.എഡിറ്റിങ് ഷഫീഖ് 
മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും
മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് 
ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയിന്‍
സ്റ്റുഡിയോസ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.
