# ‘കുരിശില്‍ തെളിയുമീ’; കുരിശ് ചിത്രത്തിന്റെ ഗാനം തരംഗമാകുന്നു

- Link: https://ml.b4blaze.com/film-news/kurish-song-viral-on-social-media
- Published: 2022-08-29T19:48:46+05:30
- Author: Gargi

ഫ്രണ്ട്‌സ് പ്രെസെന്റ്സിന്റെ ബാനറിൽ മുനീർ, ജയഗോപാൽ എന്നിവർ ചേർന്ന് നിർമിച്ഛ് അരുൺ
രാജ് സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച കുരിശ് എന്ന ചിത്രത്തിന്റെ കുരിശിൽ തെളിയുമീ
എന്ന ഗാനം റിലീസായി. മാസ്റ്റർ ഫർഹാൻ, വിഷ്ണു. T. R, സുരേഷ് ചിത്രശാല, ജെനിഫർ മാത്യു
എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഗാന രചന നിർവഹിച്ചിരിക്കുന്നത് സുബിൻ
ജോർജ്, സംഗീത സംവിധാനം ജോളി ആന്റണിയും ഗാനം ആലപിച്ചിരിക്കുന്നത് മെറ്റിൽഡാ തോമസും ആണ്.
അടുത്ത മാസം ഒ ടി ടി റിലീസ് ആണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ബെൻ ഷാരോ, ജെന്നിഫർ
മാത്യു,മഞ്ജു യോഹന്നാൻ, കൊച്ചുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/KURISH.jpg?resize
=1523%2C761&ssl=1)

ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീ ആണ് . ഗ്രാമപ്രദേശത്തുള്ള ഒരു കുട്ടി
അടങ്ങുന്ന കുടുംബവും,ഇടവകയിലുള്ള ഒരു വികാരിയും, വ്യത്യസ്ത രീതിയിൽ നടക്കുന്ന 2 കൊലപാതകങ്ങളും
അതിനെ തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണവും, തുടർന്നുണ്ടാകുന്ന ഞെട്ടിക്കുന്ന സംഭവ 
വികസങ്ങളുമാണ് ചർച്ച ചെയ്യുന്നത്. അടുത്തിടെ ഉണ്ടായ വിവാദമായ സമകാലീന സംഭവങ്ങൾ ഉൾകൊള്ളിച്ചാണ്
കഥയുടെ ഉള്ളടക്കം.

ഗാനരചന- ഉഷ മേനോൻ, സുബിൻ ജോർജ്. ആർട്ട്‌ ഡയറക്ടർ -മുഹമ്മദ്‌ ഫാരിസ്,മേക്കപ്പ് -ഷിജുമോൻ
ചെറിയനൂർ, വസ്ത്രലങ്കാരം -ഫർശൻ, പ്രൊഡക്ഷൻ കൺട്രോളർ -ശ്രീജിത്ത്‌ പാണ്ഡവൻ പാറ,പ്രൊജക്റ്റ്‌
ഡിസൈനർ -കൃഷ്ണലാൽ, എഡിറ്റർ, കളറിസ്റ്റ് -അമരീഷ് നൗഷാദ് ഫ്യൂചർ വർക്ക്‌ മീഡിയ ഫാക്ടറി,
സൗണ്ട് ഡിസൈൻ -ഷിജു,ലൊക്കേഷൻ മാനേജർ -നന്ദു, സ്റ്റിൽ – സോമു വേദ,ഓഡിയോ ഡിസ്ട്രിബൂഷൻ–
ഗുഡ് വിൽ എന്റർടൈൻമെന്റ്, ഡിസൈൻ -പ്രജി അനു. പി ആര്‍ ഓ സുനിത സുനിൽ.
