# ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ‘കുറുക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

- Link: https://ml.b4blaze.com/film-news/kurukkan-firstlook-out
- Published: 2023-04-01T12:17:14+05:30
- Author: Ajay

ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന പുതിയ സിനിമയാണ് ‘കുറുക്കൻ’. ചിത്രം സംവിധാനം ചെയ്യുന്നത്
നവാഗതനായ ജയലാൽ ദിവാകരനാണ്. ഇപ്പോഴിതാ കുറുക്കൻ’ എന്ന സിനിമയുടെ കൗതുകമാർന്ന ഫസ്റ്റ്
ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ
പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/kurukkan.jpg?resize
=1280%2C720&ssl=1)

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിവിധ ഭാവങ്ങളിലുള്ള ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ
ടോം ചാക്കോ എന്നിവരെ കാണാൻ കഴിയും. സിനിമയൽ വിനീത് പോലീസ് വേഷത്തിലാണ് എത്തുന്നത്. 
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസൻ സിനിമയിൽ തിരിച്ചെത്തുന്നത്. അസുഖബാധിതനായതിനാൽ
താരം ചികിത്സയിലായിരുന്നു.മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

 ശ്രുതി ജയൻ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി,
അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ ,കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, 
ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംവിധായകനായ ജിബു ജേക്കബ്ബാണ്
ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രഞ്ജൻ ഏബ്രഹാം എഡിറ്റിംഗ് നിർവഹിക്കുന്നു. മനു മഞ്ജിത്തിന്റെ
വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു.വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ്
ചിത്രം നിർമിക്കുന്നത

 

 
