# അപ്പനു അടുപ്പിലും ആവാം കുറുപ് പ്രമോഷൺ വാഹനത്തിനെതിരെ ബ്ലോഗ്ഗർ മല്ലുട്രാവലർ !!

- Link: https://ml.b4blaze.com/film-news/kurup-car-about-mallu-traveler
- Published: 2021-11-23T14:49:30+05:30
- Author: Rahul

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദർശനം തുടരുന്ന ചിത്രമാണ് കുറുപ്പ് ഇതിന്റെ ഭാഗമായി 
ദുൽഖർ പലതരം പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തിരുന്നു. അത്തരത്തിൽ ഒന്നായിരുന്നു കാർ 
ഡ്രിഫ്റ്റിംഗും മറ്റും. അന്ന് താരം ഓടിച്ച വാഹനം ഇപ്പോൾ കേരളത്തിൽ അങ്ങോളം പായുകയാണ്.
ഇത് ചൂണ്ടികാട്ടി ബ്ലോഗ്ഗർ ആയ മല്ലു ട്രാവലർ രംഗത്ത് വന്നിരിക്കുകയാണ് ഫേസ്ബുക് പോസ്റ്റ്
വഴിയാണ് പ്രതികരണം. ഇങ്ങനെ: അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന വണ്ടി ലീഗൽ ആണൊ ?? 
സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌ , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി,
അപ്പൊ ഇതൊ ?? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ
കറങ്ങുക. അപ്പൊ എന്താ MVD കേസ്‌ എടുക്കാത്തെ? നിയമ പ്രകാരം പ്രൈവറ്റ്‌ വാഹങ്ങളിൽ ഇപ്രകാരം
മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ്‌ അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ, എന്നാൽ
ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്‌.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/mallu-travelar.jpeg?
resize=928%2C928&ssl=1)

100 % ഇത്‌ നിയമ വിരുദ്ധം ആണു (ഇനി ഇത്‌ നിയമപരമായി ചെയ്യാം എന്നാണെങ്കിൽ, അപ്പൊ ഇത്‌
കണ്ട്‌ ആൾക്കാരുടെ ശ്രദ്ധ തിരിഞ്ഞ്‌ ആക്സിഡന്റ്‌ ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു
ഫൈൻ അടിക്കുന്നത്‌ , അതോ ഫീസ്‌ അടച്ച സ്റ്റിക്കറിംഗ്‌ ശ്രദ്ധ തിരിക്കില്ല എന്നാണൊ ,
സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു. പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ. MVD
Kerala ( ഇവിടെ അനുവദിനീയമാണു എന്ന് പറയുന്നവരോട്‌ ഈ വണ്ടി പെർമ്മിഷൻ ഇല്ലാതെ ആണു സ്റ്റിക്കർ
പതിപ്പിച്ചത്‌. കഴിഞ്ഞ. ആഴ്ച്ച എറണാകുളത്ത്‌ വെച്ച്‌ നടന്ന വാഹന പരിശോധനയി mvd rajesh
sir , ഈ വണ്ടിക്കെതിരെ കേസ്‌ എടുത്ത്‌ , വാഹനം പഴയ നിലയിൽ ആക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌,
എന്നാൽ ഓണർ നിയമത്തെ വെല്ലു വിളിച്ച്‌ ഇപ്പൊഴും രൂപ മാറ്റം വരുത്താതെ റോഡിലൂടെ യാത്ര
ചെയ്യുകയാണു എന്നെ തെറി പറഞ്ഞൊ എനിക്‌ വിഷയം ഇല്ലാ നിയമം എല്ലാവർക്കും ഒരു പോലെ ആയിരിക്കണം.)
