# കുറുപ്പ് നാളെ എത്തും ; ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ച് ട്രെയ്‌ലർ

- Link: https://ml.b4blaze.com/film-news/kurup-trailor
- Published: 2021-11-11T19:16:23+05:30
- Author: Rahul

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചലച്ചിത്രമാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന കുറുപ്പ്.
നാളെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. തീയറ്റർ റിലീസിനു ഒരുങ്ങുന്ന ആദ്യ പ്രധാന ചിത്രം
കൂടിയാണ് കുറുപ്പ്. വളരെ പ്രതീക്ഷയോടെയുമാണ് ചിത്രത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുന്നത്.
നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി ഗൾഫിൽ ബുർജ്
ഖലീഫയിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ട്രെയ്‌ലർ പ്രദര്ശിപ്പിച്ചിരിക്കുകയാണ്. ഇഇഇ 
വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നതും. കുടുംബത്തോടൊപ്പമാണ്
താരം ബുർജ് ഖലീഫയിൽ എത്തിയത്. കൺസ്ട്രക്ഷൻ ജോലിക്ക് വേണ്ടി പലപ്പോഴും ഗൾഫിൽ എത്തിയേണ്ടിലും
ഇത് ഒരു ഭവ്യത്യസ്ത അനുഭവമാണെന്ന് ദുൽഖർ പറയുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ
ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ലൈറ്റ് അപ് ചെയ്തതിന്റെ വിഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ
സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. 
