# പിടികിട്ടാപ്പുള്ളി കുറുപ്പ് നവംബര്‍ 12 ന് എത്തും

- Link: https://ml.b4blaze.com/film-news/kurupp-movie-november-12-relese
- Published: 2021-10-24T16:22:09+05:30
- Author: Rahul

സെക്കന്‍ഡ് ഷോ സിനിമയുടെ സംവിധാകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കുറുപ്പ് എന്ന
ചിത്രം നവംബര്‍12 ന് തീയേറ്ററുകളിലേക്ക്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ,കന്നഡ എന്നീ
ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

 തീയേറ്റര്‍ റിലീസായെത്തുന്ന ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള
വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.
കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറ് മാസമായിരുന്നു
ചിത്രത്തിന്റെ ഷൂട്ടിംഗ്. കേരളത്തിലെ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ജീവിതകഥയെ
ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ
തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും
ചേര്‍ന്നാണ്.

 

 

 
