# ഇവിടെയാണ് സ്വര്‍ഗ്ഗം..!! അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഖുശ്ബു, ‘ഭാഗ്യവതി’ എന്ന് വിളിച്ച് ആരാധകര്‍

- Link: https://ml.b4blaze.com/film-news/kushboo-shared-photo-with-mother
- Published: 2022-10-31T11:27:37+05:30
- Author: Sreekumar

സിനിമാലോകത്തും സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവ സാന്നിധ്യമായ ആരാധകരുടെ പ്രിയ താരമാണ്
ഖുശ്ബു. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അമ്മയ്ക്ക് കാല്‍വിരലിലെ നഖങ്ങള്‍ മുറിച്ചുകൊടുക്കുന്ന ഫോട്ടോ പങ്കുവെച്ച് താരം കുറിച്ച
വാക്കുകളാണ് ശ്രദ്ധ നേടുന്നത്.. അമ്മയുടെ പാദങ്ങളിലാണ് സ്വര്‍ഗം എന്നാണ് താരം ചിത്രം
പങ്കുവെച്ച് പറയുന്നത്. ഖുശ്ബുവിന്റെ മടിയിലേക്ക് കാലുകള്‍ നീട്ടി വെച്ച് ഇരിക്കുന്ന
നടിയുടെ അമ്മയേയും ചിത്രങ്ങളില്‍ കാണാം..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/khushboo-amma.jpg?
resize=589%2C507&ssl=1)

താന്‍ പാകം ചെയ്ത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന അമ്മയ്ക്ക് വേണ്ടി അവരുടെ കാല്‍ വിരലിലെ
നഖം മുറിച്ചുകൊടുക്കുമ്പോള്‍ ഇവിടെയാണ് സ്വര്‍ഗം എന്ന് തനിക്ക് അനുഭവിക്കാന്‍ സാധിക്കുന്നു
എന്നാണ് നടി പറയുന്നത്… അമ്മയുടെ സ്‌നേഹത്തേക്കാള്‍ മികച്ചതായി മറ്റൊന്നും ഇല്ല.. അമ്മയുടെ
കാല്‍ക്കീഴില്‍ സ്വര്‍ഗമുണ്ട്. അങ്ങനെ പറയുന്നത് വളരെ സത്യമായ കാര്യമാണ്. ഞാന്‍ എന്റെ
അമ്മിയുടെ കാല്‍വിരലിലെ നഖങ്ങള്‍ മുറിക്കുന്ന സമയം, ഞാന്‍ പാകം ചെയ്ത ഉച്ചഭക്ഷണ അവള്‍
ആസ്വദിച്ച് കഴിക്കുമ്പോള്‍ സന്തോഷം തോന്നുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kushboo-1.jpg?resize
=660%2C516&ssl=1)

അമ്മയുടെ പാദങ്ങളിലാണ് സ്വര്‍ഗം.. എന്നാണ് ചിത്രം പങ്കുവെച്ച് ഖുശ്ബു കുറിച്ചിരിക്കുന്നത്.
ഖുശ്ബു പങ്കുവെച്ച ഈ ഹൃദ്യമായ ഫോട്ടോയ്ക്ക് കമന്റ് അറിയിച്ച് ആരാധകരും എത്തുന്നു.. 
നിങ്ങള്‍ ഒരു നല്ല മകളും അമ്മയും കൂട്ടുകാരിയും ഭാര്യയും എല്ലാമാണ് മാം.. നിങ്ങള്‍ 
പറഞ്ഞ വാക്കുകള്‍ എത്ര ശരിയാണ്.. ഭാഗ്യവതിയായ അമ്മയും മകളും…

>  
> View this post on Instagram
>  
> [A post shared by Kushboo Sundar (@khushsundar)](https://www.instagram.com/p/CkVPzqmPVgS/?utm_source=ig_embed&utm_campaign=loading)

എന്നെല്ലാമാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ കുറിക്കുന്ന കമന്റുകള്‍. സോഷ്യല്‍ മീഡിയയില്‍
സജീവമായ ഖുശ്ബു ഇത്തരത്തില്‍ തന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ഓരോ സന്തോഷ നിമിഷങ്ങളും
ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. താരം പങ്കുവെച്ച ഈ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
