# എട്ടാം വയസ്സിൽ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടി ഖുശ്ബു

- Link: https://ml.b4blaze.com/film-news/kushboo-sundar-reveals-she-sexually-abused-by-her-father
- Published: 2023-03-06T11:33:58+05:30
- Author: Rahul

തെന്നിന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ഖുശ്ബു സുന്ദർ. താരം
വെളിപ്പെടുത്തിയിരിക്കുന്ന കാര്യമാണ് സോഷ്യൻ മീഡിയയിൽ സജീവമായിരിക്കുന്നത്. എട്ടാം 
വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്
താരം നടത്തിയിരിക്കുന്നത്. ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബുവിന്റെ
ഈ വെളിപ്പെടുത്തൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kushbu-2.jpg?resize
=1280%2C720&ssl=1)

ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ബർഖ ദത്തിന്റെ
വീ ദ വുമൺ ഇവന്റിൽ നടി പറഞ്ഞു. ”എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയ
വ്യക്തിയാണ്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും
തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു തന്റെ അച്ഛൻ. എട്ടാമത്തെ വയസിലാണ്
തന്നെ അച്ഛൻ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15 വയസ്സുള്ളപ്പോഴാണ് എനിക്ക്
അച്ഛനെതിരെ സംസാരിക്കാൻ ധൈര്യമുണ്ടായത്” ഖുശ്ബു പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/kushboo.jpg?resize
=1280%2C720&ssl=1)

ഇത് അമ്മയെ അറിയിച്ചാൽ അമ്മ എന്നെ വിശ്വസിക്കില്ല എന്നതായിരുന്നു ഭയം. കാരണം ഭർത്താവ്
ദൈവം എന്ന ചിന്താഗതിയായിരുന്നു അമ്മയ്‌ക്കെന്നും ഖുശ്ബു തന്റെ 16 വയസിൽ അച്ഛൻ തങ്ങളെ
ഉപേക്ഷിച്ച് പോയെന്നും ഖുശ്ബു പറഞ്ഞതായും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
