# ഖുശ്ബു ആശുപത്രിയിൽ; പ്രാർത്ഥനയോടെ ആരാധകർ

- Link: https://ml.b4blaze.com/film-news/kushboo-surgery
- Published: 2022-10-07T08:17:44+05:30
- Author: Ajay

തെന്നിന്തൻ സിനിമയിലെ താര റാണിയാണ് ഖുശ്ബു സുന്ദർ.ഇപ്പോഴിതാ താരം ആശുപത്രിയിലാണെന്ന
വാർത്തകളാണ് പുറത്ത് വരുന്നത്. ഖുശ്ബു ഒരു ശസ്ത്രക്രിയക്ക് വിധേയയായിരിക്കുകയാണ്. ശസ്ത്രക്രിയ
കഴിഞ്ഞ വിവരം ഖുശ്ബു തന്നെയാണ് ട്വിറ്റർ പോസ്റ്റിലൂടെ ആരാധക അറിയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kusbu-1.jpg?resize
=1280%2C720&ssl=1)

കോക്‌സിക്‌സ് അസ്ഥിയിൽ ശസ്ത്രക്രിയ കഴിഞ്ഞു എന്നാണ് താരം ട്വിറ്റർ പോസ്റ്റിലിൽ പറഞ്ഞിരിക്കുന്നത്.
ആശുപത്രിയിൽ നിന്ന് വീട്ടിൽ മടങ്ങിയെത്തി. ഇനി രണ്ടു ദിവസം റസ്റ്റ് വേണമെന്നാണ് ഡോക്ടർ
പറഞ്ഞിരിക്കുന്നത്.അതിനു ശേഷം ഞാൻ വീണ്ടും ജോലിയിൽ സജീവമാകും എന്നാണ് ഖുശ്ബു പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kushbu-2.jpg?resize
=1280%2C720&ssl=1)

ഖുശ്ബു ആശുപത്രി ഗൗൺ ധരിച്ചുള്ള സെൽഫിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.അടുത്തിടെ 20 കിലോയോളം
ഭാരം കുറച്ച് നന്നായി മെലിഞ്ഞ രൂപത്തിലായിരുന്നു നടി.തമിഴ്, മലയാളം, കന്നട, തെലുങ്ക്
എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പ്രതിഭയാണ് ഖുശ്ബു

 

 

 

 
